2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

ബംഗളൂരുവിലെ കെട്ടിടത്തില്‍ പതിനായിരത്തോളം വോട്ടര്‍ ഐ.ഡികള്‍; അന്വേഷണത്തിന് ഉത്തരവ്

ബംഗളൂരു: നഗരത്തിലെ കെട്ടിടത്തിനുള്ളില്‍ പതിനായിരത്തോളം വ്യാജ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. രാജ രാജേശ്വരി നഗര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തുവന്നതിന് പിന്നാലെയാണ് കമീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.

അതേ സമയം, ബി.ജെ.പിയുടെ ആരോപണം കോണ്‍ഗ്രസ് നിഷേധിച്ചു. ഇത് ബി.ജെ.പിയുടെ നാടകമാണെന്നും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ കെട്ടിടം ബി.ജെ.പി എം.എല്‍.എയുടെ ഉടമസ്ഥയിലുള്ളതാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കുന്ന ആയിരക്കണക്കിന് അംഗീകാര സ്ലിപുകളും കെട്ടിടത്തിനകത്ത് നിന്നും ലഭിച്ചിരുന്നു.കൂടാതെ അഞ്ച് ലാപ്‌ടോപ്പുകളും ഒരു പ്രിന്ററും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ സ്ലിപ്പുകള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഉപയോഗിക്കുന്ന നിറത്തിലുള്ളതായിരുന്നില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത 24 മണിക്കൂറിനുള്ളില്‍ മാത്രമേ സംഭവത്തെ കുറിച്ചുള്ള വസ്തുതകള്‍ അറിയാന്‍ സാധിക്കുകയുള്ളൂ. അതനുസരിച്ചായിരിക്കും നടപടിയെന്നും സഞ്ജീവ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.