2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യോഗിയുടെ വസതിക്കു മുന്നില്‍ ആത്മഹത്യക്കു ശ്രമിച്ച യുവതിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ചു

  • ആറ് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
  • അന്വേഷണത്തിന് ഉത്തരവ്

ലക്‌നോ: ലൈംഗികമായി പീഡിപ്പിച്ച ബിജെപി എം.എല്‍.എക്കെതിരെ ഒരു വര്‍ഷമായിട്ടും നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യശ്രമം നടത്തിയ യുവതിയുടെ പിതാവ് പപ്പു സിംഗ്(50) പൊലിസ് കസ്റ്റഡിയില്‍ മരിച്ചു. ഇദ്ദേഹത്തെ ഇന്നലെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

വയറും വേദനയും ഛര്‍ദ്ദിയുമെന്ന് പറഞ്ഞ് ഇയാളെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ല ആശുപത്രയിലെ ഡോക്ടര്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് മരണമുണ്ടായത്.

കസ്റ്റഡി മരണത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ മജസ്‌ട്രേറ്റ് ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട്  ആറ് പൊലിസുകാരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

ഇന്നലെ രാവിലെയാണ് യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ യുവതിയും കുടുംബവും ആത്മഹത്യക്ക് ശ്രമിച്ചത്. ഓഫീസിന് മുന്നിലെത്തിയ ഇവര്‍ എണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഉന്നാനോയിലെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറും അനുയായികളും ഒരു വര്‍ഷം മുമ്പ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. പരാതി നല്‍കിയിട്ടും കുറ്റവാളികള്‍ക്ക് എതിരെ ഒരു നടപടിയും ഉണ്ടായില്ല. കുടുംബത്തെ പ്രതികള്‍ ഭീഷണിപ്പെടുത്തുകയാണെന്നും യുവതി ആരോപിച്ചു.

എന്നാല്‍ തന്റെ രാഷ്ട്രീയ പ്രതിച്ഛായ നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഫലമാണ് യുവതിയുടെ പരാതിയെന്ന് സെന്‍ഗാര്‍ പറയുന്നത്. പൊലിസ് അന്വേഷിക്കട്ടേയെന്നും എംഎല്‍എ പറഞ്ഞു. അന്വേഷണത്തില്‍ കുറ്റക്കാരനായി കണ്ടെത്തിയാല്‍ ഏതു ശിക്ഷയും സ്വീകരിക്കാന്‍ തയാറാണെന്നും ബി.ജെ.പി എം.എല്‍.എ വ്യക്തമാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.