2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

കര്‍ണാടക തെരഞ്ഞെടുപ്പ്: ന്യൂനപക്ഷ സ്ഥാനാര്‍ഥികളില്ലാതെ ബി.ജെ.പിയുടെ ആദ്യ പട്ടിക

ബംഗളൂരു: ന്യൂനപക്ഷത്തിന്റെ പ്രതിനിധാനമില്ലാതെ ബി.ജെ.പിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക. 72പേരുടെ പട്ടികയില്‍ മുസ്‌ലിം, ക്രിസ്ത്യന്‍, ജൈന തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് ഒരു പ്രതിനിധി പോലുമില്ല. ലിംഗായത്ത് സമുദായത്തില്‍ പെട്ടവരാണ് പട്ടികയില്‍ ഭൂരിഭാഗം. 72ല്‍ 21 സ്ഥാനാര്‍ഥികളാണ് ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ളത്. 10 എസ്.സി, 10 വൊക്കലിംഗ, 19 ഒ.ബി.സി, അഞ്ച് ബ്രാഹ്മിണ്‍, ഒരു കോടവ എന്നിങ്ങനെയാണ് പട്ടിക.

സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും പാര്‍ട്ടിയിലെ പ്രമുഖരാണ്. മറ്റു പാര്‍ട്ടികളില്‍ നിന്ന് പുതുതായി ബി.ജെ.പിയിലേക്ക് ചേക്കേറിയ മൂന്നു പേര്‍ക്കും പാര്‍ട്ടി അവസരം നല്‍കിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.