2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഷൂട്ടിങ്ങില്‍ വീണ്ടും ഇന്ത്യ, മെഹുലി ഘോഷിന് വെള്ളി

ഗോള്‍ഡ് കോസ്റ്റ്:  കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍.  ജിതു റായിയുടെ സ്വര്‍ണനേട്ടത്തിന് പിന്നാലെ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യ വെള്ളിയും വെങ്കലവും കരസ്ഥമാക്കി. മെഹുലി ഘോഷും അപൂര്‍വ്വി ചന്ദേലയുമാണ് ഇന്ത്യക്ക് മെഡല്‍ സമാമാനിച്ചത്. പതിനേഴുകാരിയായ മെഹുലിന്റെ ആദ്യ കോമണ്ാ#വെല്‍ത്താണിത്.

സിംഗപ്പൂരിന്റെ മാര്‍ട്ടിന വെലോസോയ്ക്കാണ് സ്വര്‍ണം.  മെഹുലി 247. 2 പോയിന്റും അപൂര്‍വി 225.3 പോയിന്റും നേടി.

ഈ വര്‍ഷമാദ്യം മെക്‌സിക്കോയില്‍ നടന്ന ഷൂട്ടിങ് ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ മെഹുലി വെങ്കലം നേടിയിരുന്നു. ജപ്പാനില്‍ നടന്ന യൂത്ത് ഒളിമ്പിക് ഗെയിംസില്‍ സ്വര്‍ണം നേടി ഇവര്‍ യൂത്ത് ഒളിമ്പിക്‌സിന് യോഗ്യത നേടുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News