2018 December 18 Tuesday
ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത്.

ഐ.സി.ഐ.സി.ഐ ഡയറക്ടര്‍മാര്‍ക്കിടയില്‍ ഭിന്നത : ചന്ദാ കൊച്ചാര്‍ രാജിവെക്കണമെന്ന് ഒരു വിഭാഗം

ന്യൂഡല്‍ഹി: ചന്ദാ കൊച്ചാര്‍ ഐ.സി.ഐ.സി.ഐ ബാങ്ക് സി.ഇ.ഒ സ്ഥാനത്ത് തുടരുന്നതിനെതിരെ രു വിഭാഗം ഡയരക്ടര്‍മാര്‍.  കൊച്ചാര്‍ സി.ഇ.ഒ സ്ഥാനത്തുനിന്നു രാജിവെക്കണമെന്ന് ഒരുവിഭാഗം ഡയറക്ടര്‍മാര്‍ ആവശ്യപ്പെട്ടെന്ന് ബ്ലൂംബെര്‍ഗ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐ.സി.ഐ.സി.ഐ ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍ യോഗം ചേര്‍ന്ന് ചന്ദാ കൊച്ചാറിന് പിന്തുണ പ്രഖ്യാപിച്ച് രണ്ടാഴ്ചക്കിടെയാണ് പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. എന്നാല്‍ വാര്‍ത്ത ഐ.സി.ഐ.സി.ഐ നിഷേധിച്ചു.

നിലവിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഉടന്‍ ചേരാനിരിക്കയാണ്. എന്നാല്‍ ചന്ദാ കൊച്ചാറിനെതിരായി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുക്കാനിടയില്ലെന്നാണ് വിവരങ്ങള്‍. ഐ.സി.ഐ.സി.ഐ ബാങ്ക് വീഡിയോകോണ്‍ ഗ്രൂപ്പിന് വഴിവിട്ട് വായ്പാ സഹായം നല്‍കിയ സംഭവത്തില്‍ ചന്ദാ കൊച്ചാറിനെതിരായ ആരോപണം.

വിഷയത്തില്‍ ഇതുവരെയുണ്ടായ സംഭവവികാസങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. അതേസമയം ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ സ്വമേധയാ രാജിവെക്കാന്‍ ചന്ദാ കൊച്ചാര്‍ സന്നദ്ധത പ്രകടിപ്പിക്കുകയാണെങ്കില്‍ അതിനെ എതിര്‍ക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തയ്യാറാകില്ലെന്നാണ് സൂചന. 2019 മാര്‍ച്ച് 31 വരെയാണ് സിഇഒ സ്ഥാനത്ത് ചന്ദാ കൊച്ചാറിന്റെ കാലാവധി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.