2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

മാന്ദ്യം വിടാതെ ആഗോള വിപണി; സെന്‍സെക്‌സിനും നിഫ്റ്റിക്കും നഷ്ടത്തുടക്കം

മുംബൈ: വ്യാഴാഴ്ചത്തെ നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വീണ്ടും വന്‍ തകര്‍ച്ച. ബോംബെ സൂചിക സെന്‍സെക്‌സ് 550 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. 33,849 പോയിന്റിലാണ് സെന്‍സെക്‌സ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. നിഫ്റ്റിയും 10,400 പോയിന്റ് താഴെയെത്തി. തുടര്‍ച്ചയായ ദിവസങ്ങളിലെ നഷ്ടത്തിന് ശേഷം ഇന്നലെയാണ് വിപണിയില്‍ നേട്ടം രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ തകര്‍ച്ചയാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്.

ആഗോളവിപണികളിലെല്ലാം തന്നെ ഓഹരി വിറ്റഴിക്കാനുള്ള പ്രവണതയാണ് ഉള്ളത്. ഇതാണ് ഇന്ത്യന്‍ വിപണിയിലും പ്രതിസന്ധി സൃഷ്ടിക്കുന്നത്. അമേരിക്കയില്‍ പണപ്പെരുപ്പം വര്‍ധിക്കാനുള്ള സാഹചര്യവും  യു.എസ് കേന്ദ്രബാങ്ക് പലിശ നിരക്കുകളില്‍ മാറ്റം വരുത്താനുള്ള സാധ്യതയും വിപണിയെ സ്വാധീനിച്ചു.

അമേരിക്കയിലെ ഡൗജോണ്‍സ് ജപ്പാന്റെ നിക്കി തുടങ്ങിയ സൂചികകളെല്ലാം തന്നെ നിലവില്‍ നഷ്ടത്തിലാണ് .

മൂലധന നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റിലെ പ്രഖ്യാപനമാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ തകര്‍ച്ചക്ക് തുടക്കം കുറിച്ചത്. ഒരു വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 10 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്നായിരുന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രഖ്യാപനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.