2018 June 14 Thursday
ചിന്തയുടെ വെളിപാടാണ് മനുഷ്യനെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ച് സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നത്.
-എമേഴ്‌സണ്‍

വീട്ടില്‍ ഒത്തിരി പ്രശ്‌നങ്ങളുണ്ട്, പരിഹരിക്കാന്‍ നിങ്ങള്‍ കൂടെ നില്‍ക്കണം- രാഹുല്‍ ബഹറൈനില്‍

മനാമ(ബഹറൈന്‍): പ്രവാസികള്‍ രാജ്യത്തിന്റെ ഒഴഇച്ചു കൂടാനാവാത്ത ഘടകമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബഹറൈനില്‍. അവിടുത്ത ഇന്ത്യക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിങ്ങള്‍ രാജ്യത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്തവരാണ്. നമ്മള്‍ ഒരു കുടുംബമാണ്. ഇവിടെ ഒത്തിരി പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിക്കാന്‍ നിങ്ങള്‍ കൂടെ നിങ്ങള്‍ കൂടെ നില്‍ക്കണം’- കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ ജാതിയുടേയും മതത്തിന്റേയും പേരില്‍ വേര്‍തിരിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. തൊഴിലില്ലാത്ത യുവാക്കളുടെ ക്രോധത്തെ സമുദായങ്ങള്‍ക്കിടയിലെ സ്പര്‍ധ വര്‍ധിപ്പിക്കുന്നതിലേക്കാണ് തിരിച്ചു വിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്ത ആറു മാസത്തിനുള്ളില്‍ കോണ്‍ഗ്രസിനെ തിളങ്ങുന്ന പുതിയ പാര്‍ട്ടിയാക്കി മാറ്റുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. 2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതിനുള്ള ശക്തയും കഴിവും പാര്‍ട്ടിക്കുണ്ട്. ബി.ജെ.പി കോട്ടയായ ഗുജറാത്തിനെ ഇളക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.