2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

നൊബേല്‍ സമ്മാന ജേതാവ് ഹര്‍ ഗോബിന്ദ് ഖൊറാനക്ക് ആദരവായി ഗൂഗിള്‍ ഡൂഡിള്‍

ന്യൂഡല്‍ഹി: നൊബേല്‍ സമ്മാന ജേതാവ് ഹര്‍ ഗോബിന്ദ് ഖൊറാനയെ ആദരിക്കാന്‍ ഡൂഡിലൊരുക്കി ഗൂഗ്ള്‍. ഖൊറാനയുടെ 96-ാം ജന്മ വാര്‍ഷികമാണ് ഗൂഗ്ള്‍ ഡൂഡിലൊരുക്കി ആഘോഷിക്കുന്നത്.

ഡി.എന്‍.എ കുറിച്ച് നടത്തിയ ഗവേഷണത്തിലും സിന്തറ്റിക് ജീന്‍ നിര്‍മ്മിക്കുന്നതിലും പ്രശസ്തനായിരുന്ന ഖൊറാന. ജീവന്റെ ഭാഷ മനസ്സിലാക്കാനുള്ള മനുഷ്യന്റെ അന്വേഷണത്തിനും പരീക്ഷണത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയ ഇന്ത്യന്‍ ശാസ്ത്രജ്ഞനാണ് അദ്ദേഹം.

1968ല്‍ ജനിതക കോഡും അവയുടെ പ്രോട്ടീന്‍ സംയുക്തവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിന് നോബല്‍ സമ്മാനം നേടി. ഡോ. ഖൊറാനയോടൊപ്പം റോബര്‍ട്ട് ഡബ്ല്യു ഹോളി, മാര്‍ഷല്‍ ഡബ്ല്യൂ. നെയ്ര്!ന്‍ബെര്‍ഗ് എന്നീ രണ്ട് ശാസ്ത്രജ്ഞന്മാര്‍ക്കും നോബല്‍ സമ്മാനം ലഭിച്ചിരുന്നു.

1922 ജനുവരി 9 ന് പഞ്ചാബിലെ റായ്പൂരിലാണ് അദ്ദേഹം ജനിച്ചത്.പിതാവ് ബ്രട്ടിഷ് ഇന്ത്യ ഗവണ്‍മെന്റില്‍ കാര്‍ഷികദായ നികുതി ഗുമസ്ഥനായിരുന്നു.ബിരുദവും,ബിരുദാനന്തര ബിരുദവും പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നും പൂര്‍ത്തിയാക്കിയ ഇദ്ദേഹം ഇംഗ്ലണ്ടിലെ ലിവള്‍പൂള്‍ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറല്‍ ബിരുദവും നേടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.