2018 June 24 Sunday
സ്‌നേഹിക്കുവാന്‍ ത്യജിക്കുക തന്നെ വേണം. ഇത് ലോകത്തിന്റെ മൗലിക സത്യമാണ്
രവീന്ദ്രനാഥ് ടാഗോര്‍

മുസ്‌ലിംകളെ ഇഷ്ടപ്പെടുന്നുവെന്ന് സന്ദേശമയച്ചതിന്റെ പേരില്‍ ബി.ജെ.പി വേട്ട; യുവതി ജീവനൊടുക്കി

ബംഗളൂരു: മുസ്‌ലിംകളെ ഇഷ്ടപ്പെടുന്നുവെന്ന് വാട്‌സാപ്പ് സന്ദേശമയച്ചതിന്റെ പേരില്‍ ബി.ജെ.പി നേതാക്കളുടെ വേട്ടയാടലിന് ഇരയായ യുവതി ജീവനൊടുക്കി. ബികോ വിദ്യാര്‍ത്ഥിനിയായ ധന്യശ്രീ(20)യാണ് ആത്മഹത്യ ചെയ്തത്.

ജനുവരി 6 ശനിയാഴ്ച ചിക്കമംഗളൂരു മുഡിഗെറെ ടൗണിന് സമീപമുള്ള സ്വന്തം മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. സംഭവത്തില്‍ ബി.ജെ.പിയുടെ പ്രാദേശിക നേതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു.

ബികോം വിദ്യാര്‍ത്ഥിനിയായ ധന്യശ്രീ, സുഹൃത്ത് സന്തോഷുമായി ചാറ്റ് ചെയ്യുന്നതിനിടെയാണ് മുസ്‌ലിംകളെ ഇഷ്ടമാണെന്ന സന്ദേശമയച്ചത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ തമ്മില്‍ത്തല്ലുന്നതിനെ കുറിച്ച് ഇരുവരും തമ്മില്‍ വാട്‌സാപ്പില്‍ നടന്ന തര്‍ക്കത്തിനിടെയായിരുന്നു ധനയ്ശ്രീയുടെ സന്ദേശം. എന്നാല്‍ സന്ദേശം കണ്ട് രോഷാകുലനായ സന്തോഷ് മുസ്‌ലിംകളുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന് ധന്യശ്രീയെ താക്കീത് ചെയ്തു.

തുടര്‍ന്ന് ധന്യയുടെ വാക്കുകള്‍ സന്തോഷ് സ്‌ക്രീന്‍ ഷോട്ട് സഹിതം സ്ഥലത്തെ വി.എച്ച്. പി, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്ക് അയക്കുകയായിരുന്നു. വാട്‌സ് അപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ ധന്യയ്ക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. അടുത്ത ദിവസം ധന്യശ്രീയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ബി.ജെ.പിയുടെ യുവജന വിഭാഗം നേതാവ് അനില്‍രാജ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീട്ടിലെത്തി ധന്യയെയും അമ്മയെയും ഭീഷണിപ്പെടുത്തിയതായും റിപ്പ്ോര്‍ട്ടുണ്ട്. മുസ്‌ലിംകളോട് ഒരു വിധത്തിലുള്ള സൗഹൃദവും പാടില്ലെന്ന് ഇവരെ താക്കീത് ചെയ്തതായാണ് റിപ്പോര്‍ട്ട്.

സന്തോഷിനെയും വേറെ മൂന്ന് പേരെയും കണ്ടെത്താന്‍ പൊലസ് തിരച്ചില്‍ നടത്തുകയാണ്. സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് എസ്. പി എം അണ്ണാമലെ വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.