2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ലാലുവിന് മുമ്പേ പാചകക്കാരനും വേലക്കാരനും ജയിലിലെത്തി, നേതാവിനെ പരിചരിക്കാന്‍

പട്‌ന: ലാലുവിനുള്ളത്ര വിശ്വസ്ത സേവകര്‍ ഒരു പക്ഷേ മറ്റൊരു നേതാവിനുമുണ്ടാവില്ല. എത്രത്തോളമെന്നാല്‍ നേതാവിനെ പിചരിക്കാന്‍ അദ്ദേഹമെത്തും മുമ്പ് ജയിലിലെത്താന്‍ പോലും മടിച്ചില്ല അവര്‍. ലാലുവിന്റെ പാചകക്കാരനും വേലക്കാരനുമാണ് നേതാവിനു മുമ്പെ ജയിലില്‍ ഇടംപിടിച്ചത്.

ലക്ഷ്മണും മദന്‍ യാദവുമാണ് ലാലുവിന്റെ ഈ വിശ്വസ്തര്‍. കള്ളക്കേസുണ്ടാക്കിയാണ് ഇവര്‍ ബിര്‍സമുണ്ട തടവറക്കുള്ളിലായത്. മദന്‍ യാദവ് അയല്‍ക്കാരനെ കൂട്ടുപിടിച്ചാണ് കള്ളക്കേസൊരുക്കിയത്. തന്നെ രണ്ടു പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നും പതിനായിരം രൂപ തട്ടിയെടുത്തെന്നും മദന്റെ അയല്‍വാസി പൊലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നെ വക്കീലിന്റെ സഹായത്തോടെ ഇരുവരും കീഴക്കോടതിയില്‍ കീഴടങ്ങി. പിന്നീട് രണ്ടു പേരെയും ബിര്‍സമുണ്ട ജയിലിലേക്കയക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.