2019 February 21 Thursday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

അവസാനമായി ഒരിക്കല്‍ ‘അപ്പാ’ എന്നു വിളിച്ചോട്ടെ- ഹൃദയം തൊട്ട് സ്റ്റാലിന്റെ വരികള്‍

ചെന്നൈ: ‘ഒരായുസ്സു മുഴുവന്‍ ഞാന്‍ താങ്കളെ തലൈവറെന്നാണ് (എന്റെ നേതാവ്) വിളിച്ചത്. തലൈവര്‍..ഒരിക്കല്‍ മാത്രം ഞാന്‍ അപ്പാ എന്നൊന്ന് വിളിച്ചോട്ടെ’- കരുണാനിധ എന്ന പ്രിയ പിതാവിന് യാത്രാമൊഴി നല്‍കി സ്റ്റാലിന്‍ എന്ന മകന്‍ കുറിച്ച വരികള്‍. യാത്രകള്‍ തുടങ്ങും മുമ്പ് എപ്പോഴും ലക്ഷ്യസ്ഥാനത്തെ കുറിച്ച് പറയാറുണ്ടായിരുന്ന താങ്കള്‍ എന്തേ ഇത്തവണ മാത്രം ഒന്നും പറയാതെ പൊയ്ക്കളഞ്ഞതെന്നും സ്റ്റാലിന്‍ ചോദിക്കുന്നു.

‘മുപ്പത്തി മൂന്ന് വര്‍ഷം മുമ്പ് താങ്കളുടെ കല്ലറയില്‍ ഈ വാക്കുകള്‍ എഴുതണമെന്ന് താങ്കള്‍ ആവശ്യപ്പെട്ടിരുന്നു. ‘ജീവിതത്തില്‍ ഒരു വിശ്രമവും ഇല്ലാതെ പണിയെടുത്തയാണളാണ് ഇവിടെ വിശ്രമിക്കുന്നത്’. തമിഴ് ജനതക്കു വേണ്ടി അഹോരത്രം പണിയെടുത്തെന്ന സംതൃപ്തിയുമായാണോ താങ്കള്‍ വിടവാങ്ങിയത്’ – സ്റ്റാലിന്‍ കൂട്ടിച്ചേര്‍ക്കുന്നു.  

കരുണാനിധിയുടെ രാഷ്ട്രീയ പിന്‍ഗാമിയായാണ് സ്റ്റാലിനെ ജനങ്ങള്‍ കാണുന്നത്. ഇളയമകള്‍ കനിമൊഴിയെ ആകട്ടെ പിതാവിന്റെ അക്ഷരക്കൂട്ടുകള്‍ പകര്‍ന്നു കിട്ടിയവളെന്നും വിലയിരുത്തുന്നു.  


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.