2018 February 20 Tuesday
ഭൂമിയില്‍ കഴിയുന്നതിന് ഞാന്‍ നല്‍കുന്ന വാടകയാണ് സാമൂഹ്യപ്രവര്‍ത്തനം
ആലീസ് വാക്കര്‍

പശു ഭീകരത വീണ്ടും; രാജസ്ഥാനില്‍ യുവാവിനെ പൊലിസ് വെടിവച്ചു കൊന്നു

ന്യൂഡല്‍ഹി: എല്ലാ ഉത്തരവുകളേയും വെല്ലു വിളിച്ച് രാജ്യത്ത് വീണ്ടും പശുവിന്റെ പേരില്‍ നരനായാട്ട്. രാജസ്ഥാനിലെ അല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് ഒരാളെ പൊലിസ് വെടിവെച്ചുകൊന്നു.

വാഹനത്തില്‍ പശുവിനെ കൊണ്ടു പോവുകയായിരുന്ന അഞ്ചംഗ സംഘത്തിന് നേരെ പൊലിസ് വെടിവെക്കുകയായിരുന്നു.അല്‍വാറിലെ ജനത കോളനിക്ക് സമീപമാണ് സംഭവം. കൊല്ലപ്പെട്ട യുവാവിന്റെ പേര് പുറത്ത് വിട്ടിട്ടില്ല.

നിയമവിരുദ്ധമായി പശുക്കളെ കടത്തിക്കൊണ്ട് പോകുന്നുവെന്ന് ആരോപിച്ചാണ് പൊലിസ് യുവാക്കള്‍ക്കു നേരെ വെടിവെച്ചത്. യുവാക്കള്‍ തങ്ങള്‍ക്കു നേരെ വെടിയുതിര്‍ത്തതിനാലാണ് തിരിച്ച് വെടിവെച്ചതെന്നാണ് പൊലിസ് ഭാഷ്യം.

പശുക്കടത്തും ഗോവധവുമായി ബന്ധപ്പെട്ട് ഇവിടെ നേരത്തെയും നിരവധി അക്രമസംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഗോസംരക്ഷകര്‍ വെടിവെച്ചു കൊന്ന് ഉമര്‍ഖാന്‍ എന്ന യുവാവാണ് അതില്‍ അവസാനത്തേത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.