2017 December 08 Friday
വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് അവന്റെ കൂലി കൊടുക്കുക
മുഹമ്മദ് നബി(സ)

ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ മുസ്‌ലിം യുവാവിനെ തീയിട്ടു കൊന്നു

രജ്‌സമന്ദ് (രാജസ്ഥാന്‍):  ലൗജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ മുസ്‌ലിം തൊഴിലാളിയെ തീയിട്ടു കൊന്നു. രാജസ്ഥാനിലെ രജ്‌സമന്ദ് ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇയാളെ അടിച്ച് അവശനാക്കുന്നതും പിന്നീട് തീ കൊളുത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

പശ്ചിമബംഗാളിലെ മാല്‍ദ ജില്ലയില്‍ നിന്നുള്ള മുഹമ്മദ് അഫ്‌റാസുല്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രാജസ്ഥാനില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഇയാളുടെ കുടുംബവും കൂടെയുണ്ട്.

അഫ്‌റാസിനെ മര്‍ദ്ദിക്കുന്നതായി ദൃശ്യങ്ങളില്‍ കണ്ട ശംഭുലാല്‍ രെഗാര്‍ എന്നയാളെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ശംഭുലാലിന്റെ സുഹൃത്താണ് വീഡിയോ എടുത്തത്.

ജോലിയുണ്ടെന്നു പറഞ്ഞാണ് ശംഭുലാല്‍ അഫ്‌റാസിനെ കൊണ്ടു പോയത്. കിന്നീട് ശംഭുലാല്‍ ഇയാളെ മഴുകൊണ്ട് മര്‍ദ്ദിക്കുകയും തീയിടുകയുമായിരുന്നു. തന്നെ ഒന്നും ചെയ്യല്ലേ എന്ന് അഫ്‌റാസ് കേണപേക്ഷിക്കുന്നതും സഹായത്തിനായി കരയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ശംഭുലാലിന്റെ സഹോദരിയുമായി പ്രണയബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കൊലപാതകത്തിന്റെ കാരണമെന്താണെന്നറിയില്ലെന്നാണ് പൊലിസ് നല്‍കുന്ന വിശദീകരണം.
 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.