2018 August 14 Tuesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

മലിനീകരണം: പുതുവത്സരത്തില്‍ പടക്കം പൊട്ടിക്കരുതെന്ന് പഞ്ചാബ് ഹൈക്കോടതി

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയിലും പരിസരത്തും ശക്തമായി തുടരുന്ന വായു മലിനീകരണത്തെ തുടര്‍ന്ന് പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങളില്‍പുതുവത്സരത്തിന് പടക്കം പൊട്ടിക്കുന്നതിന് വിലക്ക്. പഞ്ചാബ് ഹരിയാന ഹൈക്കോടതിയാണ് വിലക്കേര്‍പെടുത്തിയത്. ഈ പ്രദേശങ്ങളില്‍ വിവാഹത്തിനും മറ്റു ആഘോഷങ്ങള്‍ക്കും പടക്കം പൊട്ടിക്കുന്നതിനും കോടതി നിരോധനം ഏര്‍പെടുത്തിയിട്ടുണ്ട്.

തങ്ങളുടെ ഏരിയകളില്‍ ഉത്തരവ് നടപ്പിലാവുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ഡപ്യൂട്ടി കമ്മീഷണര്‍ക്കും എസ്.എസ്.ഫിക്കും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ ദീപാവലി സമയത്ത് പടക്കം പൊട്ടക്കുന്നത് ഡല്‍ഹി ഹൈക്കോടതി നിരോധിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.