2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ആശുപത്രിയിലേക്ക് മുളന്തണ്ടില്‍ ചുമന്നു കൊണ്ടു പോവുന്നതിനിടെ യുവതി പ്രസവിച്ചു

അമരാവതി: വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മുളന്തണ്ടില്‍ ചുമന്നു കൊണ്ടു പോവുന്നതിനിടെ യുവതി പ്രസവിച്ചു.  റോഡ് സൗകര്യമില്ലാത്തതിനാലാണ് യുവതിയെ മുളന്തണ്ടില്‍ ചുമന്നത്.  

ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലാണ് സംഭവം. റോഡോ ആശുപത്രിയോ വാഹന സൗകര്യങ്ങളോ ഇല്ലാത്തതിനാലാണ് നാട്ടുകാര്‍ ഈ സാഹസത്തിന് മുതിര്‍ന്നത്. ഏഴു കിലോമീറ്റര്‍ അകലെയായിരുന്നു ആശുപത്രി.

പ്രസവവേദന തുടങ്ങിയതോടെ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി മുളവടിയില്‍ തുണികെട്ടി പല്ലക്ക് ഉണ്ടാക്കി. എന്നാല്‍ നാലു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ യുവതി പ്രസവിക്കുകയായിരുന്നു. തടര്‍ന്ന് സംഘം ആശുപത്രിയിലേക്ക് പോകാതെ മടങ്ങി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

യുവതിയെ ചുമന്നു കൊണ്ടുവരുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കൂട്ടത്തിലുള്ള ഒരാള്‍ തന്നെയാണ് വീഡിയോ പ്രചരിപ്പിച്ചത്. കാലങ്ങളായി ആവശ്യപ്പെട്ടിട്ടും തിരിഞ്ഞു നോക്കതെ അധികൃതര്‍ ഇനിയെങ്കിലും കണ്ണു തുറക്കട്ടെ എന്നാണ് വീഡിയോ പ്രചരിപ്പിക്കുന്നതിന് ഇവര്‍ നല്‍കുന്ന വശദീകരണം.

നേരത്തെ, ജൂലൈ 29ന് സമാന സംഭവമുണ്ടായിരുന്നു. റോഡുകളില്ലാത്തിതിനാല്‍ ആശുപത്രിയിലെത്താന്‍ 12 കിലോമീറ്ററാണ് യുവതിയെയും ചുമന്ന് നടന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News