2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

‘ബി.ജെ.പി എം.എല്‍.എയുടെ നാവ് പിഴുതെടുക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം’- വിവാദത്തിന് ചൂടു പകര്‍ന്ന് കോണ്‍ഗ്രസും

മുംബൈ: വിവാഹത്തിന് വിസമ്മതിക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോവാന്‍ സഹായിക്കുമെന്ന ബി.ജെ.പി എം.എല്‍എ രാം കദമിന്റെ പ്രസ്താവനയെച്ചൊല്ലിയുള്ള വിവാദം കനക്കുന്നു. വിവാദത്തിന് ചൂടുപകരാന്‍ കോണ്‍ഗ്രസും രംഗത്തെത്തിയിരിക്കുകയാണ്. രാം കദമിന്റെ നാവ് പിഴുതെടുക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം ഇനാം പ്രഖ്യാപിച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ സുബോധ് സാവോജിയാണ് വിവാദം ചടൂടുപിടിപ്പിച്ചിരിക്കുന്നത്. ഒരു ജനപ്രതിനിധിക്ക് അനുയോജ്യമല്ലാത്ത വാക്കുകളാണ് രാം കദമിന്റെ  ഭാഗത്തു നിന്നുണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി വിവാഹാഭ്യര്‍ഥന നിരസിച്ചാല്‍ അവളെ തട്ടിക്കൊണ്ടു വന്ന് വിവാഹം കഴിപ്പിച്ചു തരുമെന്നായിരുന്നു രാം കദമിന്റെ പ്രസ്താവന. ഇത് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.   


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.