2019 July 22 Monday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ബംഗളൂരുവില്‍ മനോവൈകല്യമുള്ളയാളെ ജനക്കൂട്ടം തല്ലിച്ചതച്ചു

ബംഗളൂരു: കുട്ടികളെ തട്ടിക്കൊണ്ടു പോവാന്‍ വന്നയാളെന്നാരോപിച്ച് ബംഗളൂരുവില്‍ ജനക്കൂട്ടം മനോവൈകല്യമുള്ളയാളെ തല്ലിച്ചതച്ചു. ഒഡീഷയില്‍ നിന്നുള്ള യുവാവിനെയാണ് ജനക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്.

ഇയാളെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. നാടകം കളിക്കുകയാണെന്ന് പറഞ്ഞ് വീണ്ടു വീണ്ടും മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലിസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. രണ്ടു മാസം മുമ്പ് ബംഗളൂരുവില്‍ ഇതേ കാരണം പറഞ്ഞ് 32കാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ തല്ലിക്കൊന്നിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.