2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

അടുത്ത വര്‍ഷം മുതല്‍ പ്രവേശന പരീക്ഷകള്‍ക്ക് പുതിയ ഏജന്‍സി

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ നീറ്റ്, ജെഇഇ, ജെഇടി, നെറ്റ് തുടങ്ങിയ പ്രവേശന പരീക്ഷകള്‍ പുതിയ ഏജന്‍സിയായിരിക്കും നടത്തുക. നാഷനല്‍ ടെസറ്റിങ് ഏജന്‍സിയുടെ കീഴിലായിരിക്കും പരീക്ഷ. എന്നാല്‍ സിലബസിനും പരീക്ഷാ ഫീസിനും മാറ്റമില്ല. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ സി.ബി.എസ്.ഇക്കു കീഴിലാണ് പരീക്ഷകള്‍ നടക്കുന്നത്. നെറ്റ് പരീക്ഷ ഡിസംബറിലും ജെഇഇ ജനുവരി, ഏപ്രില്‍ മാസങ്ങളിലുമായിരിക്കും നടക്കുക. നീറ്റ് ഫെബ്രുവരി, മെയ് മാസങ്ങളില്‍ നടക്കും.

വിദ്യാര്‍ഥികള്‍ വര്‍ഷത്തില്‍ രണ്ടു തവണ നീറ്റ് എഴുതാന്‍ അവസരമുണ്ടാവും. അതില്‍ മികച്ച സ്‌കോര്‍ ആയിരിക്കും പ്രവേശനത്തിന് പരിഗണിക്കുക. ജെഇഇ പരീക്ഷകളും വര്‍ഷത്തില്‍ രണ്ടു തവണയോ ഒരു തവണയെ എഴുതാം.

പരീക്ഷകള്‍ കമ്പ്യൂട്ടര്‍ വഴി നടത്തുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. കോപ്പിയടിയും മറ്റും ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.