2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

എം.എല്‍.എ മാപ്പു പറഞ്ഞു, പ്രശ്‌നം തീര്‍ന്നു. ഇനി ജനകീയ പ്രശ്‌നങ്ങളില്‍ ശ്രദ്ധിക്കൂ- ശിവസേനയോട് ബി.ജെ.പി

മുംബൈ: ബി.ജെ.പി എം.എല്‍.എ രാം കദം നടത്തിയ വിവാദ പരാമര്‍ശത്തെ കുറിച്ച ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ജനകീയ പ്രശ്‌നങ്ങളില്‍ ശ്രദ്ധയൂന്നാന്‍ ശിവസേനയോട് മഹാരാഷ്ട്ര ബി.ജെ.പി. രാം കദമിനെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹത്തിന് ഇനി മത്സരിക്കാന്‍ അവസരം നല്‍കരുതെന്നുമുള്ള ശിവസേനയുടെ ആവശ്യത്തിലാണ് ബി.ജെ.പിയുടെ പ്രതികരണം.

വിവാദ പരാമര്‍ശത്തില്‍ എം.എല്‍.എ പിന്നീട് ഖേദം പ്രകടിപ്പിച്ചു. എം.എല്‍.എ ഖേദം പ്രകടിപ്പിച്ചതിനാല്‍ വിഷയം അവിടെ തീര്‍ന്നു-ബി.ജെ.പി വക്താവ് മാധവ് ഭണ്ഡാരി പറഞ്ഞു. എം.എല്‍.എയുടെ ഖേദപ്രകടനത്തോടെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ആ വിഷയം കഴിഞ്ഞെന്നും ഇനി അതിന്‍മേല്‍ പ്രതികരണത്തിന്റെ ആവശ്യമില്ലെന്നും ഭണ്ഡാരി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്തിന് സംസ്ഥാനത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിലപാട് സ്വീകരിക്കാന്‍ താല്‍പര്യമില്ല. അതുകൊണ്ടാണ് കദമിനെതിരെ അധിക്ഷേപം തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘നിങ്ങള്‍ ഒരു പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ഥന നടത്തി, അവളത് നിരസിച്ചു എന്നതാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ ഞാനുണ്ട് നിങ്ങളെ സഹായിക്കാന്‍. നിങ്ങളുടെ മാതാപിതാക്കള്‍ക്കും ആ കുട്ടിയെ ഇഷ്ടമാണെങ്കില്‍ ഉറപ്പായും നിങ്ങള്‍ക്കായി ഞാന്‍ ആ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവരും. എന്റെ ഫോണ്‍ നമ്പര്‍ ഞാനിതാ നിങ്ങള്‍ക്ക് നല്‍കുന്നു. ആവശ്യമുള്ളപ്പോള്‍ വിളിക്കൂ’ എന്നായിരുന്നു എം.എല്‍.എയുടെ പ്രസ്താവന. ഘട്‌കോപറില്‍ നിന്നുള്ള എം.എല്‍.എയാണ് രാം കദം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.