2018 June 13 Wednesday
നിങ്ങളില്‍ തന്നെ വിശ്വസിക്കുവിന്‍. മഹാവിശ്വാസങ്ങളാണ് മഹാകര്‍മങ്ങളുടെ മാതാവ്.
-സ്വാമി വിവേകാനന്ദന്‍

ബാങ്ക് തട്ടിപ്പ്: ഐ.സി.ഐ.സി.ഐ സി.ഇ.ഒ ചന്ദ കൊച്ചാറിനും ആക്‌സിസ് ബാങ്ക് സി.ഇ.ഒ ശിഖ ശര്‍മക്കും സമന്‍സ്

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസില്‍ ഐ.സി.ഐ.സി.ഐ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചന്ദ കൊച്ചാറിനും ആക്‌സിസ് ബാങ്ക് സി.ഇ.ഒ ശിഖ ശര്‍മക്കും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ(എസ്.എഫ്.ഐ.ഒ) സമന്‍സ് അയച്ചു. എസ്.എഫ്.ഐ.ഒയുടെ മുംബൈ ഓഫിസില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, മെഹുല്‍ ചോക്‌സിക്ക് വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ വ്യക്തത തേടിയാണ് ബാങ്കുകളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതെന്നും കേസില്‍ ഇവര്‍ പ്രതികളല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഐ.സി.ഐ.സി.ഐ ബാങ്കിന്റെ നേതൃത്വത്തിലുള്ള 31 ബാങ്കുകളുടെ കണ്‍സോര്‍ട്യം മെഹുല്‍ ചോക്‌സിയുടെ ഗീതാഞ്ജലി ഗ്രൂപ്പിന് പ്രവര്‍ത്തന മൂലധനത്തിനായി 3280 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. ഐ.സി.ഐ.സി.ഐ  മാത്രം 405 കോടി രൂപയാണ് വായ്പ നല്‍കിയത്.

അതിനിടെ, ഗീതാഞ്ജലി ഗ്രൂപ്പിന്റെ ബാങ്കിങ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് വിപുല്‍ ചിതാലിയയെ മുംബൈ എയര്‍പോര്‍ട്ടില്‍ നിന്ന് ചോദ്യം ചെയ്യുന്നതിനായി സി.ബി.ഐ കസ്റ്റഡിയിലെടുത്തു. വിപുലിനെ സി.ബി.ഐ ബന്ദ്രകുര്‍ല ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.