2018 November 12 Monday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

‘മീശ’ നിരോധിക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളി

ന്യൂഡല്‍ഹി: എസ്.ഹരീഷിന്റെ ‘മീശ’ എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രിം കോടതി തള്ളി. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

പുസ്തകം ഒരുഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും പുസ്തകം പൂര്‍ണമായും വായിക്കണമെന്നും സുപ്രിംകോടതി പറഞ്ഞു. രണ്ടു കഥാ പാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങളായിട്ടാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ നോവലില്‍ പറഞ്ഞിരിക്കുന്നത്. അത് എഴുത്തുകാരന്റെ ഭാവന മാത്രമാണ്. അതിനെ ആ രീതിയില്‍ മനസ്സിലാക്കണം. എഴുത്തുകാരന്റെ ഭാവനയേയും സ്വാതന്ത്ര്യത്തേയും ബഹുമാനിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിക്കുന്നതാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന നോവലിലെ പരാമര്‍ശങ്ങളെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹി സ്വദേശി എന്‍.രാധാകൃഷ്ണനാണ് സുപ്രിം കോടതിയെ സമീപിച്ചിരുന്നത്.

നിയമസംവിധാനത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന വിധി- ഹരീഷ്
വിധിയില്‍ സന്തോഷമുണ്ടെന്ന് നോവസലിസ്റ്റ് ഹരീഷ് പ്രതികരിച്ചു. ഭരണഘടനയിലും നിയമസംവിധാനത്തിലുമുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന വിധിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.