2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

മധ്യപ്രദേശില്‍ ഭരണം പിടിക്കാന്‍ ‘പശു’ ചീട്ടിറക്കാനൊരുങ്ങി കോണ്‍ഗ്രസ്

ഭോപാല്‍: മധ്യപ്രദേശില്‍ ഭരണം പിടിക്കാന്‍ കച്ചകെട്ടി കോണ്‍ഗ്രസ്. ക്ഷേത്രദര്‍ശനത്തിനു പുറമെ പശു സംരക്ഷണവും ഏറ്റെടുത്തിരിക്കുകയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. പശു സംരക്ഷണത്തിന് ബി.ജെ.പി സര്‍ക്കാര്‍ ഒന്നു ചെയ്യുന്നില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. മാത്രമല്ല, തങ്ങള്‍ അധികാരത്തിലേറിയാല്‍ ഓരോ പഞ്ചായത്തിലും ഗോശാല നിര്‍മിക്കുമെന്നും അവര്‍ വാഗ്ദാനം ചെയ്യുന്നു.

മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥാണ് ഇക്കാര്യം വാഗ്ദാനം ചെയ്തത്.  ഗഞ്ച്ബസോഡയില്‍ നടന്ന റാലിയില്‍ അദ്ദേഹം പശുക്കളെ കുറിച്ച് ആശങ്കപ്രകടിപ്പിച്ചു. ‘പശുക്കളുടെ അവസ്ഥ നോക്കൂ. ബി.ജെ.പി ഏതുസമയവും പശുക്കളെ കുറിച്ച് സംസാരിക്കും. എന്നാല്‍ അവക്ക് വേണ്ടി ഒന്നും ചെയ്യില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എല്ലാ ഗ്രാമ പഞ്ചായത്തിലും ഗോശാല നിര്‍മിക്കും’-  കമല്‍ നാഥ് പറഞ്ഞു.

ഗോമാതാവിനെ കോണ്‍ഗ്രസ് ഇപ്പോഴെങ്കിലും ഓര്‍ത്തത് നന്നായെന്നാണ് ബി.ജെ.പിയുടെ പ്രതികരണം. എന്നാല്‍ എന്നാല്‍ തെരുവു കാലികളുടെ പ്രശ്‌നങ്ങളെ കുറിച്ചാണ് പറഞ്ഞതെന്ന് കോണ്‍ഗ്രസ് വിശദീകരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.