2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

കടുത്ത മോദി വിമര്‍ശകനായ മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ട് അറസ്റ്റില്‍

അഹമ്മദാബാദ്: ഗുജറാത്ത് കേഡര്‍ മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിനെ ക്രിമിനല്‍ കേസില്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. ഗുജറാത്ത് സി.ഐ.ഡി വിഭാഗമാണ് ഭട്ടിനെ കസ്റ്റഡിയിലെടുത്തത്. 1998ല്‍ സഞ്ജീവ് ഭട്ട് ബനസ്‌കന്ത മേഖലയില്‍ ഡി.സി.പിയായിരിക്കെ വ്യാജ മയക്കുമരുന്ന് കേസില്‍ അഭിഭാഷകനെ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി.

രണ്ട് പൊലിസ് ഓഫിസര്‍മാരടക്കം ആറുപേരേക്കൂടി അദ്ദേഹത്തിനൊപ്പം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്ലാവരേയും ചോദ്യം ചെയ്തു വരുന്നു.പ്രധാനമന്ത്രി
നരേന്ദ്ര മോദിക്കെതിരെ നിരന്തരം വിമര്‍ശനമുയര്‍ത്തുന്ന വ്യക്തിയാണ് സഞ്ജീവ് ഭട്ട്.

നരേന്ദ്രമോദിയുടെ അപ്രീതിക്കിരയായ ഭട്ടിനെ 2015ല്‍ ഇന്ത്യന്‍ പൊലിസ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് പിന്നീട് ഭട്ട് സുപ്രിംകോടതിയില്‍ സത്യവാങ് മൂലം നല്‍കുകയും ചെയ്തിരുന്നു.മോദി വിമര്‍ശനങ്ങളിലൂടെ ഇപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ് ഭട്ട്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.