2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ഗുഡ്ക അഴിമതി: തമിഴ് നാട് ആരോഗ്യമന്ത്രിയുടേയും മുതിര്‍ന്ന പൊലിസ് ഓഫിസറുടേയും വീട്ടില്‍ റെയ്ഡ്

ചെന്നൈ: കോടിക്കണക്കിന് രൂപയുടെ ഗുഡ്ക അഴിമതിയുമായി ബന്ധപ്പെട്ട് തമിഴ് നാട് ആരോഗ്യമന്ത്രിയുടെയും മുതിര്‍ന്ന പൊലിസ് ഓഫീസര്‍മാരുടേയും വീടുകളില്‍ റെയ്ഡ്. തമിഴ് നാട് ആരോഗ്യ മന്ത്രി സി. വിജയ ഭാസ്‌കര്‍, ഡി.ജി.പി ടി.കെ രാജേന്ദ്രന്‍, മറ്റ് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്.

തമിഴ് നാട്ടില്‍ നിരോധിച്ച പുകയില ഉത്പന്നങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് അഴിമതി പുറത്തു മരുന്നത്. റാവു എന്ന ബിസിനസുകാരനെ റെയ്ഡ് നടത്തിയപ്പോള്‍ ലഭിച്ച ഡയറിയില്‍ ഇയാള്‍ കൈക്കൂലി നല്‍കിയ പൊലിസകാരുടെയും രാഷ്ട്രീയക്കാരുടെയും പേരുവിവരങ്ങള്‍ ഉണ്ടായിരുന്നു. 40 കോടി രൂപയാണ് ഇത്തരത്തില്‍ കൈക്കൂലിയായി നല്‍കിയിരുന്നത്. നിരോധിച്ച വസ്തുക്കള്‍ കരിഞ്ചന്തയില്‍ വില്‍ക്കാനാണ് ഇത്രയും തുക കൈക്കൂലി നല്‍കിയത്. ഈ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഏപ്രിലില്‍ മദ്രാസ് ഹൈകോടതി ഉത്തരവിടുകയും ചെയ്തിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.