2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

മാവോയിസ്‌റ്റെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂ-ബി.ജെ.പിയെ വെല്ലുവിളിച്ച് ദിഗ് വിജയ് സിങ്

ന്യൂഡല്‍ഹി: ബി.ജെ.പി ആരോപിക്കുന്നതു പോലെ മാവോയിസ്റ്റ് ബന്ധമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യൂവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ്.

‘കുറ്റക്കാരനാണെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളെ വെല്ലുവിളിക്കുകയാണ്- സത്‌നയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘ആദ്യം അവരെന്ന ദേശ വിരുദ്ധനാക്കി. ഇപ്പോള്‍ നക്‌സലൈറ്റും. അങ്ങനെയാണെങ്കില്‍ ഇപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യൂ’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ രാജ്യത്തുണ്ടായ ആക്ടിവിസ്റ്റുകളുടെ അറസ്റ്റ് ഗുജറാത്ത് മോഡല്‍ ഭരണത്തിന്റെ ഉദാഹരണമാണെന്ന് മോദിക്കാലത്തെ വ്യാജ ഏറ്റുമുട്ടലുകള്‍ ചൂണ്ടിക്കാട്ടി ദിഗ് വിജയ് സിങ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഉദ്ദേശ്യമുണ്ടായിരുന്നെന്നാണ് ആക്ടിവിസ്റ്റുകളുടെ മേലുള്ള ആരോപണം. ഇത് തന്നെയായിരുന്നു ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലിന്റെ ന്യായീകരണവും- അദ്ദേഹം തുറന്നടിച്ചു.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കോണ്‍ഗ്രസ് രാജ്യസുരക്ഷയെ വെക്കുകയാണെന്ന് നേരത്തെ ബി.ജെ.പി വക്താവ് സാംപിത് പാത്ര ആരോപിച്ചിരുന്നു. ദ്വിഗ് വിജയ് സിങ്ങും ജയറാം രമേശും പോലുള്ള നേതാക്കളുടെ നക്‌സല്‍ ബന്ധത്തേയും പാത്ര ചോദ്യം ചെയ്തിരുന്നു. സഹായത്തിന് ദിഗ് വിജയ് സിങ്ങിനെ സമീപിക്കാമെന്ന് സൂചിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞ് ഒരു കത്തും സാംപിത് പാത്ര മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.