2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഒമ്പതു വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു, കണ്ണുകൾ ചൂഴ്‌ന്നെടുത്ത് കഴുത്തു ഞെരിച്ചു കൊന്നു

പിതാവിന്റെ ആദ്യഭാര്യയും മകനും പിടിയിൽ

ശ്രീനഗർ: ഒമ്പതു വയസ്സുകാരിയെ അതിക്രൂരമായി കൂട്ട ബലാത്സംഗം ചെയ്ത ശേഷം കണ്ണുകൾ ചൂഴ്‌ന്നെടുത്ത് കഴുത്തു ഞെരിച്ചു കൊന്നു. കശ്മീരിലെ ബാരാമുല്ല ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവിന്റെ ആദ്യഭാര്യയും മകനുമുൾപെടെ അഞ്ചു പേരെ പൊലിസ് അറസ്റ്റ് ചെയ്തു.

ആഗസ്റ്റ് 23 മുതൽ പെൺകുട്ടിയെ കാണാതായിരുന്നു. പിതാവ് പൊലിസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ തെരച്ചിൽ ചീഞ്ഞഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഭർത്താവ് രണ്ടാം ഭാര്യയോടും മക്കളോടും കൂടുതൽ അടുപ്പം കാണിച്ചതാണ് ഈ ക്രൂരകൃത്യത്തിന് തന്നെ പ്രേരിപ്പിച്ചതെന്നാണ് ഇവർ പൊലിസിന് നൽകിയ മൊഴി. ഭർത്താവിന് മക്കളിൽ ഏറ്റവും കൂടുതൽ ഇഷ്ടം ഈ പെൺകുട്ടിയോട് ആയിരുന്നുവെന്നും അതിനാലാണ് അവളെ തെരഞ്ഞെടുത്തതെന്നും അവർ മൊഴി നൽകി.

പെൺകുട്ടിയെ കത്തി കാണിച്ച് ഭീഷണപ്പെടുത്തി കാട്ടിലെത്തിക്കുകയാണ് ആദ്യം ചെയ്തത്. പോകുന്ന വഴിക്ക് മകനേയും സുഹൃത്തുക്കളേയും വിളിച്ചു വരുത്തുകയും ചെയ്തു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാട്ടിൽ ഒളിപ്പിക്കുകയായിരുന്നു.  


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.