2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

അലിഗഡില്‍ ബസുകള്‍ കൂട്ടിയിടിച്ച് ഒമ്പതു മരണം; 40 പേര്‍ക്ക് പരുക്ക്

അലിഗഡ്: ഉത്തര്‍ പ്രദേശിലെ അലിഗഡില്‍ രണ്ടു ബസുകള്‍ കൂട്ടിയടിച്ച് ഒമ്പതു മരണം. 40 പേര്‍ക്ക് പരുക്കേറ്റു. അലിഗഡില്‍ നിന്ന് ഫിറോസാബാദിലേക്ക് പോവുകയായിരുന്ന വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസും യാത്രക്കാരുമായി വരികയായിരുന്ന മറ്റൊരുബസുമാണ് കൂട്ടിയിടിച്ചത്. മദ്രാക് പൊലിസ് സ്‌റ്റേഷന് സമീപമാണ് അപകടം. രണ്ടു ബസുകളും പൂര്‍ണമായി തകര്‍ന്നു.

മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരുക്കേറ്റവര്‍ക്ക് വേണ്ട എല്ലാ ചികിത്സാ സഹായവും നല്‍കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.