2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ഹൈദരാബാദ് ഇരട്ട സ്‌ഫോടനം: രണ്ടു പേര്‍ കുറ്റക്കാര്‍, മൂന്നു പേരെ വെറുതെ വിട്ടു

ഹൈദരാബാദ്: 2007ലെ  ഹൈദരാബാദ് ഇരട്ട സ്‌ഫോടനക്കേസില്‍ രണ്ടു പേര്‍ കുറ്റക്കാര്‍. മൂന്നുപേരെ വെറുതെ വിട്ടു. ഹാദരാബാദ് കോടതിയുടേതാണ് വിധി. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. അക്ബര്‍ ഇസ്മായില്‍ ചൗധരി,  അനീഖ് ഷഫീഖ് സഈദ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

 2007 ഓഗസ്റ്റ് 25ന് ഹൈദരാബാദിലെ പ്രധാന സ്ഥലങ്ങളില്‍ അരങ്ങേറിയ രണ്ട് വന്‍ സ്‌ഫോടനങ്ങളില്‍ 44 പേര്‍ കൊല്ലപ്പെടുകയും 68 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായ അനീഖ് ഷഫീഖ് സയീദ്, മുഹമ്മദ് സാദിഖ്, അക്ബര്‍ ഇസ്മായില്‍ ചൗധരി, അന്‍സാര്‍ അഹമ്മദ്, ബാദ്ഷാ ഷെയ്ഖ് എന്നിവര്‍ക്കെതിരെ പൊലിസ് കേസെടുത്തു. കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കുള്‍പ്പെടെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് പൊലിസ് ചുമത്തിയിരുന്നത്.

ഹൈദരാബാദിലെ സംസ്ഥാന സെക്രട്ടേറിയറ്റിന് എതിര്‍വശത്തുള്ള ലുംബിനി അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ഓപ്പണ്‍ എയര്‍ തിയറ്ററില്‍ അന്നു വൈകിട്ട് 7.50നായിരുന്നു ആദ്യ സ്‌ഫോടനം. അഞ്ചു മിനിറ്റിനുശേഷം ആറ്  കിലോമീറ്റര്‍ അകലെ കോത്തിയിലെ ഗോകുല്‍ ചാറ്റ് ഷോപ് എന്ന റസ്റ്ററന്റില്‍ രണ്ടാം സ്‌ഫോടനവും നടന്നു. പിന്നീട് സ്‌ഫോടനത്തിന്റെ സാധ്യത മനസ്സിലാക്കിയ പൊലിസ് നടത്തിയ വിദഗ്ധ പരിശോധനയില്‍ 16 സ്ഥലത്ത് നിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തു.  


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.