2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

വൈകാതെ പെട്രോള്‍ വില 100 കടക്കും- ചന്ദ്രബാബു നായിഡു

അമരാവതി: ഇന്ധന വില തുടര്‍ച്ചയായി വര്‍ധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിനെതി രൂക്ഷ വിമര്‍ശനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇങ്ങനെ പോയാല്‍ താമസിയാതെ പെട്രോളിന്റെ വില നൂറു രൂപയില്‍ കൂടുതലാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല ഡോളറിനെതിരെ രൂപയും നൂറ് കടക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് നിരോധനത്തെയും അദ്ദേഹം വിമര്‍ശിച്ചു. നോട്ട് നിരോധനത്തെ കൃത്യമായി നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിച്ചില്ല. നോട്ട് നിരോധനം കൊണ്ട് സര്‍ക്കാരിന് എന്ത് നേട്ടമാണ് ഉണ്ടാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം ചോദിച്ചു. 2000നോട്ട് കൊണ്ട് വന്നത്  സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്പെട്ടിട്ടില്ലെന്നും രാജ്യത്ത് എ.ടി.എം കൗണ്ടറുകളുടെ എണ്ണം കുറവായതു കൊണ്ട് തന്നെ ആളുകളിലേയ്ക്ക് പണം എത്താന്‍ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ സമ്പത്ത് എന്നത് ജി.ഡി.പിയാണ് എന്നാല്‍ അത് നേടുന്നതില്‍ സര്‍ക്കാര്‍ പരജയപ്പെട്ടുവെന്നും സത്യസന്ധതയെന്ന വാക്ക് പറയാന്‍ പോലും മോദിക്ക് യോഗ്യതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.