2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഹൈദരാബാദ് മ്യൂസിയത്തില്‍ കവര്‍ച്ച; നൈസാമിന്റെ സ്വര്‍ണ ചോറ്റുപാത്രമുള്‍പെടെ മോഷണം പോയി

ഹൈദരാബാദ്: ഹൈദരാബാദ് നിസാം മ്യൂസിയത്തില്‍ നിന്ന് രണ്ട് കിലോഗ്രം വരുന്ന സ്വര്‍ണ ടിഫിന്‍ബോക്‌സ്,കപ്പ്, സ്പൂണ്‍,സോസര്‍ തുടങ്ങിയവ മോഷണം പോയതായി റിപ്പോര്‍ട്ട്. അവസാന നൈസാം ഉപയോഗിച്ചിരുന്നവയാണിത്.     

പുരാനി ഹവേലിയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ഇവ ഞായറാഴ്ച രാത്രിയാണ് മോഷ്ടാക്കള്‍ കടത്തിയത്. അഞ്ച് ഭാഗങ്ങളുള്ള ചോറ്റുപാത്രത്തിന് മൂല്യം നിശ്ചയിച്ചിട്ടില്ലെങ്കിലും എങ്കിലും ഏകദേശം 50 കോടിയാണ് ഇതിന്റെ വില കണക്കാക്കിയിരിക്കുന്നത്. ഏകദേശം മൂന്നു കിലോ ഭാരമുള്ള ഈ പാത്രം നിരവധി രത്‌നങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്. 1937 ല്‍ ഭരണത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഏഴാം നൈസാം മിര്‍ ഒസാമ അലി ഖാന് സമ്മാനിക്കപ്പെട്ടതാണ് ഈ പാത്രം.

ആദ്യനിലയിലെ വെന്റിലേറ്റര്‍ തുറന്നായിരിക്കാം മോഷ്ടാക്കള്‍ അകത്തു കയറിയതെന്നാണ് പൊലിസ് നിഗമനം.
തിങ്കളാഴ്ച രാവിലെ മ്യൂസിയം തുറന്നപ്പോളാണ് മോഷണ വിവരം പുറത്തറിയുന്നത്. മ്യൂസിയത്തില്‍ മുമ്പ് ജോലി ചെയ്തിരുന്ന ആരോ ആണ് മോഷണത്തിന് പിന്നിലെന്ന് പൊലിസ് സംശയിക്കുന്നു. അന്വേഷണത്തിനായി 10 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

    


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News