2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഷിരോമണി അകാലിദള്‍ നേതാവ് കൊല്ലപ്പെട്ട സംഭവം: കോണ്‍ഗ്രസ് മുന്‍ കൗണ്‍സിലര്‍ക്കെതിരേ കേസ്

ചണ്ഡിഗഡ്: ഷിരോമണി അകാലിദള്‍ നേതാവും വ്യാപാരിയുമായ ചരന്ദ് ഗ്രാഗും അദ്ദേഹത്തിന്റെ ഭാര്യയായ പൂജയും കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അടക്കം നാല് പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പോംപി, ജയ്‌ദേവ്, രാഘേഷ് ശര്‍മ്മ, പ്രദീപ് ശര്‍മ്മ എന്നിവര്‍ക്ക് എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഞായറാഴ്ച്ച രാത്രി സര്‍ദാര്‍ ബാസറ്റിയില്‍ വച്ചാണ് ഇവര്‍ കൊല്ലപ്പെട്ടത്. ചരന്ദും പൂജയും രാത്രി വീട്ടില്‍ നിന്ന് ഇറങ്ങിയ സമയത്ത് കാറില്‍ വന്ന സംഘം അവരെ പിന്തുടര്‍ന്ന് വെടിവെച്ച് കൊല്ലുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. സംഭവസ്ഥലത്ത് വച്ച് തന്നെ ഇവര്‍ മരിച്ചു.

പണത്തെ ചൊല്ലിയുള്ള തര്‍ക്കമാവാം കൊലപാതകത്തിന് കാരണമെന്നാണ് പൊലിസ് സംശയിക്കുന്നത്.

മുതിര്‍ന്ന അകാലിദള്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഖ്‌ദേവ് സിങ് ദിന്‍സയുടെയും പഞ്ചാബിലെ മുന്‍ ധനമന്ത്രിയായ പരമീന്ദ്രര്‍ സിങ്ങിന്റെയും ബന്ധുവാണ് കൊല്ലപ്പെട്ട ചരന്ദ് ഗ്രാഗ്. ചരന്ദ് ഗ്രാഗിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുണ്ടെന്ന് പൊലിസ് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.