2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

റെയില്‍വേ സ്റ്റേഷന് ശ്രീകൃഷ്ണന്റെ പേര്: ജാര്‍ഖണ്ഡ് സര്‍ക്കാറിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു

റാഞ്ചി: റെയില്‍വേ സ്‌റ്റേഷന് ശ്രീകൃഷ്ണന്റെ പേര് നല്‍കണമെന്നുള്ള ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഗാര്‍വാ ജില്ലയിലെ നഗര്‍ ഉന്താരി റെയില്‍വേസ്റ്റേഷന്‍ ഇനി മുതല്‍ ബന്‍സിധാര്‍ നഗര്‍ എന്നറിയപ്പെടും. നഗര്‍ ഉന്താരി ടൗണിനെയും റെയില്‍വേ സ്റ്റേഷനെയും കൃഷ്ണക്ഷേത്രമായ ബന്‍സിധാറുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിയുടെ ആദ്യനടപടിയായി ആണ് പേര് മാറ്റുന്നത്.

ഉത്തര്‍പ്രദേശിലെ സുപ്രധാന റെയില്‍വെ സ്റ്റേഷനായ മുഗള്‍ സരായിയുടെ പേര് നേരത്തെ ബി.ജെ.പി അധികാരത്തില്‍ വന്നതോടെ മാറ്റിയിരുന്നു. ആര്‍.എസ്.എസ് ചിന്തകനും ജനസംഘം സഹ സ്ഥാപകനുമായ ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേരാണ് നല്‍കിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മധുര, വാരണാസി എന്നിവ പോലെ തന്നെ നഗര്‍ ഉന്താരി ടൗണിനെയും വളര്‍ത്തിയെടുക്കാനാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ശ്രമം. ശ്രീകൃഷ്ണന്റെ മതപരമായ സര്‍ക്യൂട്ടില്‍ ബന്‍സിധാര്‍ നഗര്‍ ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ നീക്കമുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.