2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

കാര്‍ഷിക, ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍ നല്‍കി ബജറ്റ്‌

ന്യൂഡല്‍ഹി: ജി.എസ്.ടിയും നോട്ട് നിരോധനവും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടെ നരേന്ദ്രമോദി സര്‍ക്കാറിന്റെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചു.


Also Read: ആദായ നികുതി നിരക്കിലും സ്ലാബിലും മാറ്റമില്ല


കാര്‍ഷിക ഗ്രമീണ മേഖലക്കാണ് ബജറ്റ് മുന്‍ഗണന നല്‍കുന്നത്. കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കും. കാര്‍ഷിക വിളകളുടെ സംഭരണത്തിന് പ്രത്യേക സംവിധാനം. പ്രഖ്യാപിക്കുന്ന താങ്ങുവില കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. ഉത്പാദനച്ചലവിനേക്കാള്‍ 50ശതമാനം അധികം വില കര്‍ഷകര്‍ക്ക് ഉറപ്പു വരുത്തും.


Also Read: ‘ആരോഗ്യം’ നിറഞ്ഞ ബജറ്റ്

കര്‍ഷകരുടെ വരുമാനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും ബജറ്റില്‍ പറയുന്നു. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ സംവിധാനം ഒരുക്കും എന്നും ബജറ്റിലുണ്ട്‌.

 

കടപ്പാട്: DD News

 

പ്രധാന ബജറ്റ് നിര്‍ദ്ദേശങ്ങള്‍

കയറ്റുമതി ഉദാരമാക്കാന്‍ 42 കാര്‍ഷിക പാര്‍ക്കുകള്‍

ജൈവകൃഷിക്ക് പ്രാമുഖ്യം

ഫിഷറീസ് മൃഗസംരക്ഷണത്തിനും 10.000കോടി

കാര്‍ഷിക വായ്പകള്‍ക്കായി 11, 80,000 കോടി

ഭക്ഷ്യ വസ്തുക്കളുടെ സംസ്‌കരണ മേഖലക്ക് 1400 കോടി

ഉള്ളി ഉരുളക്കിഴങ്ങ് കൃഷിക്ക് 500 കോടി

ഗ്രാമീണ ചന്തകളുടെ നവീകരണത്തിന് തൊഴിലുറപ്പ്

ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 14.34 ലക്ഷം കോടി

2022 ഓടെ എല്ലാവര്‍ക്കും ഒരു വീട് എന്നതാണ് ലക്ഷ്യം.

ഗ്രമീണ സമ്പദ് വ്യവസ്ഥയേയും മെച്ചപ്പെടുത്തും. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തും.

ദരിദ്രരായ എട്ടു കോടി സ്ത്രീകള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍.

അടുത്ത സാമ്പത്തിക വര്‍ഷം ഗ്രമങ്ങളില്‍ 11 ലക്ഷം വീട്.

അടുത്ത വര്‍ഷം രണ്ടു കോടി കക്കൂസ് പണിയും

മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കും

ആദിവാസി കുട്ടികള്‍ക്കായി ഏകലവ്യ സ്‌കൂളുകള്‍

പ്രധാനമന്ത്രി സൗഭാഗ്യ യോജനക്ക് പതിനാറായിരം കോടി

മുള വ്യവസായത്തിന് 1290 കോടി

നാലു കോടി വീടുകളില്‍ സൗജന്യ വൈദ്യുതി

വിളകളുടെ താങ്ങുവില ഒന്നര മടങ്ങാക്കും.

താങ്ങുവിലയിലെ നഷ്ടം സര്‍ക്കാര്‍ നികത്തും

മത്സ്യത്തൊഴിലാളികള്‍ക്ക് കിസാന്‍ കാര്‍ഡ്

321 കോടി തൊഴില്‍ ദിവസങ്ങള്‍ സൃഷ്ടിക്കും

ആരോഗ്യ മേഖലയില്‍ സംയോജിത പരിപാടി

പത്തു കോടി കുടുംബങ്ങള്‍ക്ക് പ്രത്യേക ആരോഗ്യ സംരക്ഷണ പദ്ധതി.
ഒരു ലക്ഷം ആരോഗ്യ കേന്ദ്രങ്ങള്‍

ആരോഗ്യ സംരക്ഷണ പദ്ധതിയുടെ പ്രയോജനം 50 കോടി ജനങ്ങള്‍ക്ക്
 24 പുതിയ മെഡിക്കല്‍ കോളജുകള്‍

 

മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങള്‍ക്ക് ഒരു മെഡിക്കല്‍ കോളജുകള്‍
ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളജുകളാക്കും

മൊബൈല്‍ ഫോണുകളുടെ കസ്റ്റംസ് തീരുവ 15 ല്‍ നിന്ന് 20 ശതമാനമാക്കി

രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ശമ്പളവര്‍ധനവ്, എംപിമാരുടെ ശമ്പളം അഞ്ചുവര്‍ഷം കൂടുമ്പോള്‍ കൂട്ടും


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.