2018 May 18 Friday
മനസ്സാക്ഷിയെന്ന തീപ്പൊരി മനസ്സില്‍ അണയാതെ സൂക്ഷിക്കുക. വിജയത്തിന് അതുമതി.
- ജോര്‍ജ് വാഷിങ്ടണ്‍

മഹാസഖ്യത്തിന്റെ അല്‍പായുസ്സിനെ കുറിച്ച് ആദ്യംമുതലേ ബോധ്യമുണ്ടായിരുന്നെന്ന് നിതീഷ് കുമാര്‍

പട്‌ന: ഫാസിസ്റ്റുകള്‍ക്കെതിരായ കൂട്ടായ്മയെന്ന് ഏറെ കൊട്ടിഘോഷിച്ച മഹാസഖ്യം ഏറെക്കാലം നിലനില്‍ക്കില്ലെന്ന ധാരണ ആദ്യം മുതലേ ധാരണ ഉണ്ടായിരുന്നുവെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഒന്നൊന്നര വര്‍ഷത്തിലധികം ഈ ബന്ധം നിലനില്‍ക്കില്ലെന്നറിയാമായിരുന്നു.

മഹാസഖ്യത്തിന്റെ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ തന്നെ ഇത് ഒന്നരവര്‍ഷത്തിലധികം തുടരില്ലെന്ന് തന്റെ അടുത്ത അനുയായികളോട് സൂചിപ്പിച്ചിരുന്നതായും നിതീഷ് കുമാര്‍ പറഞ്ഞു. ‘ എനിക്കിത് തുടക്കം മുതലേ അറിയാമായിരുന്നു. എന്നിട്ടും 20മാസം പിടിച്ചു നിന്നു’- നിതീഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിശ്വസ വഞ്ചകനെന്ന ആരോപണം നിതീഷ് കുമാറിനെതിരെ സഖ്യകക്ഷികള്‍ ഉയര്‍ത്തുന്നതിനിടെയാണ് ഈ വിശദീകരണം.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോണ്‍ഗ്രസ് മുന്‍കയ്യെടുത്ത് മഹാ സഖ്യം രൂപീകരിച്ചത്. പിന്നീട് ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരായ അഴിമതിക്കേസ് ചൂണ്ടിക്കാട്ടി 2016 ജൂലൈയില്‍നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു. തേജസ്വി രാജി വെക്കാന്‍ തയ്യാറാവാഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതോടെ മഹാസഖ്യം തകര്‍ന്നു. തുടര്‍ന്ന് ബി.ജെ.പിയില്‍ ചേക്കേറിയ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാവുകയും ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.