2020 March 30 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കെജ്‌രിവാളിനെ പുകഴ്ത്തി മിലിന്ദ് ദേവ്‌റ; കോണ്‍ഗ്രസ് വിടാനാവശ്യപ്പെട്ട് അജയ് മാക്കന്‍

ന്യൂഡല്‍ഹി: മൂന്നാംവട്ടവും ഡല്‍ഹി മുഖ്യമന്ത്രിപദത്തിലെത്തിയ അരവിന്ദ് കെജ്‌രിവാളിനെ വാനോളം പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ. കെജ്‌രിവാള്‍ തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് പറയുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് ദേവ്‌റ തന്റെ അഭിനന്ദനം അറിയിച്ചത്.

‘അധികം ആര്‍ക്കും അറിയാത്തതും അഭിനന്ദനീയവുമായ വസ്തുതയാണ് അരവിന്ദ് കെജ്‌രിവാള്‍ നേതൃത്വം നല്‍കിയ ഡല്‍ഹി സര്‍ക്കാര്‍ തങ്ങളുടെ വരുമാനം ഇരട്ടിയാക്കി അറുപതിനായിരം കോടിയിലെത്തിച്ചുവെന്നത്. കൂടാതെ അഞ്ചുവര്‍ഷമായി റവന്യൂ സര്‍പ്ലസ് നിലനിര്‍ത്താനും സാധിച്ചു. ഇന്ത്യയിലെ ഏറ്റവും സാമ്പത്തികജാഗ്രതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഡല്‍ഹി’- ദേവ്‌റ ട്വിറ്ററില്‍ കുറിച്ചു.

2700ലേറെ റീട്വീറ്റുകളും 11,000തേതിലേറെ ലൈക്കുകളുമായി അദ്ദേഹത്തിന്‍രെ ട്വീറ്റ് വൈറലാവുകയും ചെയ്ചു. ഇതോടെ
ദേവ്‌റയുടെ ട്വീറ്റിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ രംഗത്തെത്തി.

‘സഹോദരാ, വേണമെങ്കില്‍ കോണ്‍ഗ്രസ് വിട്ടോളൂ. ശേഷം അര്‍ധസത്യങ്ങള്‍ പ്രചരിപ്പിച്ചു കൊള്ളൂ’ അജയ് മാക്കന്‍ ട്വീറ്റ് ചെയ്തു.

കൂടാതെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഭരിച്ച സമയത്തെ സി.എ.ജി.ആര്‍. ശതമാനക്കണക്കുകളും അജയ് മാക്കന്‍ ട്വിറ്ററില്‍ കുറിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.