2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

ചൊവ്വയില്‍ ഇനി ഇറങ്ങുന്ന ആദ്യ ബഹിരാകാശ സഞ്ചാരി വനിതയായിരിക്കുമോ ?

 

വാഷിങ്ടണ്‍: ചൊവ്വയില്‍ ഇനി ഇറങ്ങുന്ന ആദ്യ ബഹിരാകാശ സഞ്ചാരി ഒരു വനിത ആയിരിക്കുമോ? അതേ എന്നാണ് ഇന്നലെ അമേരിക്കന്‍ ബഹിരാകാശ കേന്ദ്രമായ നാസ നല്‍കിയ സൂചന. ‘അത് ശരിയാണ്, അടുത്തതായി ചന്ദ്രനില്‍ കാലുകുത്താന്‍ പോവുന്ന വ്യക്തി സ്ത്രീയായിരിക്കും- നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡെന്‍സ്റ്റിന്‍ പറഞ്ഞു. നാസയുടെ ഭാവി പദ്ധതികളില്‍ വനിതകളെ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നുവെന്നും റേഡിയോ ടോക് ഷോ ആയ ‘സയന്‍സ് ഫ്രൈഡേ’ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ട്വിറ്ററില്‍ ലഭിച്ച ഒരു ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് മുഴുവന്‍ വനിതാ പങ്കാളിത്തത്തോടെയുള്ള ബഹിരാകാശ നടത്തം എന്ന പദ്ധതി നാസ പ്രഖ്യാപിക്കുന്നത്. ഇതുപ്രകാരം ഈ മാസം അവസാനം നടക്കാനിരിക്കുന്ന ബഹിരാകാശ നടത്തത്തില്‍ (സ്‌പേസ് വാക്ക്) ബഹിരാകാശ സഞ്ചാരികളായ ആന്‍ മക് ക്ലെയിന്‍, ക്രിസ്റ്റിന കോച്ച് എന്നിവരാകും പങ്കെടുക്കുക. ഏഴ് മണിക്കൂറോളമാണ് നാസ പദ്ധതിയിടുന്ന സ്‌പേസ് വാക്ക്. കിസ്റ്റിന കോച്ച് 2013 ലെ നാസയുടെ ബഹിരാകാശ യാത്രാക്ലാസില്‍ പങ്കെടുത്തവരാണ്. അന്നത്തെ ക്ലാസില്‍ പങ്കെടുക്കാനെത്തിയവരില്‍ പകുതിയും വനിതകളായിരുന്നു. 1978 ലാണ് നാസ ബഹിരാകാശപര്യവേഷണം ആരംഭിച്ചത്. തുടക്കത്തില്‍ ആറ് വനിതകള്‍ ബഹിരാകാശ ടീമില്‍ അംഗങ്ങളുമായി. നിലവില്‍ നാസയുടെ ശാസ്ത്രജ്ഞരില്‍ മൂന്നിലൊന്നും സ്ത്രീകളാണ്. 1984 ജൂലൈ 25 നാണ് ആദ്യമായി ഒരുസ്ത്രീ സ്‌പേസ് വാക്ക് നടത്തിയത്. സോവിയറ്റ് യൂനിയന്റെ (റഷ്യ) സ്വെറ്റ്‌ലാനാ സാവിറ്റ്‌സ്‌കായയായിരുന്നു ഈ നേട്ടം കൈവരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.