2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ഓപ്പര്‍ച്യൂണിറ്റി’ ഇനിയില്ല; പ്രവര്‍ത്തനം നിലച്ചെന്ന് നാസ

വാഷിങ്ടണ്‍: ചൊവ്വാ ഗ്രഹത്തെക്കുറിച്ചു ഗവേഷണം നടത്തുന്നതിനായി വിക്ഷേപിച്ച പേടകമായ ‘ഓപ്പര്‍ച്യൂനിറ്റി’യുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി (നാസ) അറിയിച്ചു. ഒന്നരപതിറ്റാണ്ടോളം ചൊവ്വാ ഗ്രഹത്തില്‍ കഴിഞ്ഞിരുന്ന പേടകം പ്രവര്‍ത്തനരഹിതമായതായി കഴിഞ്ഞദിവസം നാസ പ്രഖ്യാപിക്കുകയായിരുന്നു.

ചൊവ്വയെക്കുറിച്ചു പഠിക്കാനായി 2003 ജൂലൈയിലാണു പേടകം വിക്ഷേപിച്ചത്. ആറുമാസം കൊണ്ട് പേടകം ചൊവ്വയിലെത്തി പ്രവര്‍ത്തനം തുടങ്ങി. ഇതുമുതല്‍ 15 വര്‍ഷത്തോളം പ്രവര്‍ത്തനം നടത്തിയെങ്കിലും 2018 ജൂണ്‍ 10ന് ചൊവ്വയില്‍ വീശിയടിച്ച പൊടിക്കാറ്റോടെയാണ് പേടകവുമായുള്ള ബന്ധം നാസക്കു നഷ്ടമായത്.

പൊടിക്കാറ്റിന്റെ തീവ്രത കുറഞ്ഞതോടെ പേടകത്തെ പ്രവര്‍ത്തന സജ്ജമാക്കാന്‍ നാസ മാസങ്ങളായി കഠിനപ്രയത്‌നം നടത്തിയെങ്കിലും വിജയിച്ചില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.