2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

ഭൗമദിനത്തിന് നാസ നിങ്ങളുടെ ചിത്രവും ക്ഷണിക്കുന്നു

വാഷിങ്ടണ്‍: ഇക്കൊല്ലത്തെ ഭൗമദിനത്തോടനുബന്ധിച്ച് അമേരിക്കന്‍ ബഹിരാകാശ സംഘടന(നാസ) നിങ്ങളുടെ ചിത്രങ്ങളും ക്ഷണിക്കുന്നു. ഏപ്രില്‍ 22നാണ് ഭൗമദിനം. അന്നേദിവസം പ്രകൃതിസംബന്ധിച്ച ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കാനാണ് നാസ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. നിങ്ങള്‍ പങ്കുവച്ച ചിത്രങ്ങള്‍ കാണുന്നതിനായി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഞങ്ങള്‍ പരിശോധിക്കും. വീഡിയോകളും പങ്കുവയ്ക്കാവുന്നതാണെന്നും ചിത്രം ഏവിടെനിന്ന് എടുത്തതാണെന്നതുള്‍പ്പെടെയുള്ള ലഘുവിവരണം സാമൂഹികമാധ്യമങ്ങളില്‍ വ്യക്തമാക്കണമെന്നും നാസ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. ആഞ്ഞടിക്കുന്ന തിരമാലകള്‍, കാലപ്പഴക്കംചെന്ന വൃക്ഷങ്ങള്‍, വിടരുന്ന പൂവുകള്‍, ശോഭയുള്ള സൂര്യാസ്തമയവും ഉദയവും തുടങ്ങിയ ദൃശ്യങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ ആണ് പങ്കുവയ്‌ക്കേണ്ടത്. ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ്‌ചെയ്യുമ്പോള്‍ #PictureEarth എന്ന ഹാഷ്ടാഗ് ഉള്‍പ്പെടുത്തണമെന്നും നാസ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.