2019 May 22 Wednesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

നര്‍സിംഗ് യാദവിന് റിയോ ഒളിംപിക്‌സ് നഷ്ടമായേക്കും

  • നര്‍സിംഗ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു
  • സുശീല്‍ കുമാറിനു പകരമായാണ് നര്‍സിംഗിനെ ഉള്‍പ്പെടുത്തിയിരുന്നത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തിതാരം നര്‍സിംഗ് യാദവിന് റിയോ ഒളിംപിക്‌സ് നഷ്ടമായേക്കും. നര്‍സിംഗ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. ക്യാമ്പില്‍ നടന്ന പരിശോധനയിലാണ് നര്‍സിംഗ് പരാജയപ്പെട്ടത്. ഇതോടെ നര്‍സിംഗിന് റിയോ ഒളിമ്പിക്‌സ് നഷ്ടമാകും. നര്‍സിംഗിനെ വീണ്ടും ഉത്തേജക മരുന്ന പരിശോധനയ്ക്ക് വിധേയനാക്കും.

റിയോയില്‍ 74 കിലോ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധികരിക്കുന്നത് നര്‍സിംഗായിരുന്നു. സോനപേട്ടില്‍ കഴിഞ്ഞ അഞ്ചിന് നടത്തിയ ഡോപ് ടെസ്റ്റിലാണ് നര്‍സിംഗ് പിടിക്കപ്പെട്ടത്. ഇന്നലെ വൈകുന്നേരത്തോടെയാണ് പരിശോധനാ ഫലം പുറത്തു വന്നത്. സുശീല്‍ കുമാറിനു പകരമായാണ് നര്‍സിംഗിനെ ഉള്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍ തന്നെ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കുടുക്കിയതാണെന്ന് നര്‍സിംഗ് അറിയിച്ചു.കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പിലില്‍ വെങ്കലം നേടിയ താരമാണ് നര്‍സിംഗ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.