2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീകള്‍ക്കായി കേന്ദ്ര മന്ത്രിയുടെ ഇഫ്താര്‍ വിരുന്ന്

ന്യൂഡല്‍ഹി: വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി കേന്ദ്ര ന്യൂനപക്ഷ വകുപ്പു മന്ത്രി മുഖ്താര്‍ അബാസ് നഖ്‌വി നടത്തുന്ന ഇഫ്താര്‍ വിരുന്ന് നാളെ. ബിജെപി നേതാക്കളില്‍ നഖ്‌വിമാത്രമാണ് ഇത്തവണ ഇഫ്താര്‍ സംഘടിപ്പിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമേ ഇഫ്താര്‍ വിരുന്ന് ഉപേക്ഷിച്ചിരുന്നു. പിന്നാലെ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഔദ്യോഗികവസതിയില്‍ ഇഫ്താര്‍ വിരുന്ന് വേണ്ടെന്നുവച്ചിരുന്നു.

2014ല്‍ നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരമേറ്റ ശേഷം തന്റെ ഔദ്യോഗികവസതിയില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിട്ടില്ല. മോദി ഇഫ്താര്‍ വിരുന്ന് ഒഴിവാക്കിയതിനു പുറമെ രാഷ്ട്രപതിയായിരിക്കെ പ്രണബ് മുഖര്‍ജി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് ബിജെപി മന്ത്രിമാര്‍ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.