2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

കാണാനെത്തുന്നവര്‍ക്ക് ചികിത്സയോടൊപ്പം ആഹാരവും; കൃഷിയും കാലി, കോഴി വളര്‍ത്തലുമായി ഡോക്ടര്‍ തിരക്കിലാണ്

ചെന്നൈ: ഇത് ഡോ. വി സൗന്ദര്യരാജന്‍. തമിഴ്‌നാട് തഞ്ചാവൂര്‍ ജില്ലയിലെ പേരാവുറാണി താലൂക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍. ഒരു ഡോക്ടര്‍ എന്നതിനേക്കാള്‍ നല്ലൊരു കര്‍ഷകന്‍ കൂടിയാണ് ഇദ്ദേഹം. തികച്ചും ജൈവകൃഷി. തന്റെ അടുത്ത് ചികിത്സ തേയിയെത്തുന്ന പട്ടിണിപ്പാവങ്ങള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പോഷക സമൃദ്ധമായ ഭക്ഷണമൊരുക്കാനാണ് ഈ ഡോക്ടര്‍ കൃഷിക്കാരനായത്.

പോഷകാഹാരക്കുറവു മൂലം എത്രയോ കുഞ്ഞു ജീവനുകള്‍ നഷ്ടമാവുന്നു. സാമ്പത്തിക പ്രയാസമാണ് ഇതിന് കാരണം. എന്നാല്‍ ഇവര്‍ക്ക് ഭക്ഷണം നല്‍കിയാലോ ..ഈ ചിന്തയാണ് കൃഷി തുടങ്ങുന്നതിലേക്ക് ഡോക്ടറെ എത്തിച്ചത്.

എല്ലാ ചൊവ്വാഴ്ചയും 50ലേറെ ഗര്‍ഭിണികളാണ് ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയെത്തുന്നത്. അന്ന് അവര്‍ക്ക് കുശാലാണ്. വേലേം കാണാം താളിയുമൊടിക്കാംന്ന് പറഞ്ഞ പോലെ ഡോക്ടറേം കാണാം വയറു നിറച്ച് ഭക്ഷണോം കഴിക്കാം. അതും വൈറ്റമിനുകളും പ്രോട്ടീനുകളുമെല്ലാം അടങ്ങിയ ഭക്ഷണം. മാത്രമല്ല ചുരുങ്ങിയ ചെലവില്‍ എങ്ങനെ കൃഷിയൊരുക്കാം എന്ന അറിവും ഡോക്ടര്‍ അവര്‍ക്ക് പകര്‍ന്നു നല്‍കുന്നു.

കൃഷി കൂടാതെ പശുവും കോഴികളുമുണ്ട് ഡോക്ടറുടെ വളപ്പില്‍ ഇതിന്റെ പാലും മുട്ടയുമെല്ലാം നല്‍കുന്നത് തന്നെസകാണാനെത്തുന്ന ഗര്‍ഭിണികള്‍ക്കാണ്.

ആശുപത്രിയില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് ഇലക്കറികളും മറ്റും വീട്ടില്‍ എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു ഈ മെഡിക്കല്‍ സംഘം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.