2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അതിര്‍ത്തി തുറന്നുകൊടുക്കില്ലെന്ന് കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീല്‍

 കാസര്‍കോട്: കര്‍ണാടക അതിര്‍ത്തി തുറന്നുകൊടുക്കില്ലെന്ന് കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീല്‍ ട്വീറ്റ് ചെയ്തു.

‘സേവ് കര്‍ണാടക ഫ്രം പിണറായി’ എന്ന ഹാഷ്ടാഗിലായിരുന്നു കട്ടീലിന്റെ ട്വീറ്റ്. കാസര്‍കോട് ജില്ലയിലെ കോവിഡ് 19 പോസിറ്റീവ് കേസുകളേക്കാള്‍ കുറവാണ് കര്‍ണാടകത്തിലെ പോസിറ്റീവ് കേസുകളെന്നും ഇത്തരമൊരു സന്ദര്‍ഭത്തില്‍ കര്‍ണാടകത്തിലെ ജനങ്ങളുടെ സുരക്ഷയാണ് പ്രഥമ പരിഗണനയെന്നും ട്വീറ്റില്‍ പറയുന്നു.

വിദ്യാഭ്യാസ, ആരോഗ്യ വിഷയങ്ങളില്‍ കാസര്‍കോട്ടെ ജനങ്ങളെ എപ്പോഴും കര്‍ണാടകം പരിഗണിച്ചിട്ടുണ്ട്. ഇതിനിടയില്‍ പിണറായി വിജയന്‍ രാഷ്ട്രീയം കളിക്കരുത്.കാസര്‍കോട്ടെ ജനങ്ങള്‍ക്കാവശ്യമായ സൗകര്യം അവിടെത്തന്നെ ഒരുക്കിനല്‍കാന്‍ പിണറായി വിജയന്‍ തയ്യാറാവണമെന്നും കട്ടീല്‍ ട്വീറ്റില്‍ പറയുന്നു.

കര്‍ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് കേരളം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേരളത്തിന് അനുകൂലമായി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് ബി.ജെ.പി അധ്യക്ഷന്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News