2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

നദാല്‍ പരുക്കേറ്റ് പിന്മാറി; യു.എസ് ഓപണ്‍ ഫൈനലില്‍ പെട്രോ-ദ്യോക്കോവിച്ച്

ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ ജേതാവും നിലവിലെ യു.എസ് ഓപണ്‍ ജേതാവുമായ റാഫേല്‍ നദാല്‍ യു.എസ് ഓപണില്‍ നിന്നും പിന്മാറി. അര്‍ജന്റീനയുടെ മാര്‍ട്ടില്‍ ഡെല്‍ പെട്രോയുമായുള്ള സെമി ഫൈനല്‍ മത്സരത്തിനിടെയാണ് കാല്‍മുട്ടിനേറ്റ പരുക്കുമൂലം നദാലിന്റെ പിന്മാറ്റം. ഇതോടെ ഫൈനലില്‍ ഡെല്‍ പെട്രോയും ദ്യോകോവിച്ചും ഏറ്റുമുട്ടും.

ആദ്യ രണ്ടു സെറ്റുകള്‍ കൈവിട്ട ശേഷമായിരുന്നു നദാല്‍ മത്സരത്തില്‍ നിന്നും പിന്മാറിയത്. ആദ്യ സെറ്റിനിടെ തന്നെ തനിക്ക് വലതു കാല്‍മുട്ടില്‍ നിന്നും വേദന കൂടിവരുന്നതായി തോന്നിയിരുന്നുവെന്ന് മത്സരശേഷം നദാല്‍ പറഞ്ഞു. 2009 ലെ യു.എസ് ഓപണിനു ശേഷം ഡെല്‍ പെട്രോ ആദ്യമായാണ് ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്നത്. ഞായറാഴ്ചയാണ് ഫൈനല്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.