2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

സുപ്രഭാതം നബിദിന പതിപ്പ് പുറത്തിറങ്ങി

 

മലപ്പുറം: മലയാളത്തില്‍ ധാരാളം ദിനപത്രങ്ങളുണ്ടെങ്കിലും സുപ്രഭാതം അവയില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്ന് പ്രമുഖ സൂഫിവര്യനായ അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ പ്രസ്താവിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉടമസ്ഥതയിലിറങ്ങുന്ന ഈ പത്രത്തിന് എല്ലാവരും വരിക്കാരായി ചേരണമെന്നും പ്രചരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വര്‍ഷത്തെ നബിദിനപ്പതിപ്പിന്റെയും ഓണ്‍ലൈന്‍ എംബ്ലത്തിന്റെയും പ്രകാശന കര്‍മ്മം അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നബിദിനപ്പതിപ്പ് അരീക്കോട് ടി.കെ.ടി.അബ്ദുഹാജിയും എംബ്ലം ഇ.കെ .അബ്ദുല്‍ ഖാദര്‍ ഹാജിയും ഏറ്റ് വാങ്ങി. കെ.കെ എസ്.തങ്ങള്‍ അധ്യക്ഷത വഹിച്ചു.അബ്ദുല്‍ വാഹിദ് മുസ്ലിയാര്‍, യൂസുഫ് മുസ്ല്യാര്‍ കരീറ്റിപറമ്പ് , സി.പി.ഹംസ ഹാജി, സി.മുസ്തഫ, എ.പി.മൊയ്തീന്‍ കുട്ടി ഹാജി, മുഹമ്മദ് ഫൈസി അത്തിപ്പറ്റ എന്നിവര്‍ പ്രസംഗിച്ചു. സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ സ്വാഗതവും പാങ്ങാട്ട് അബ്ദുറസാഖ് നന്ദിയും പറഞ്ഞു.

 

സുപ്രഭാതം ഓണ്‍ലൈന്‍ എംബ്ലം ഇ.കെ .അബ്ദുല്‍ ഖാദര്‍ ഹാജിക്കു കൈമാറി  അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ പ്രകാശനം ചെയ്യുന്നു


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.