2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

മ്യാന്മറില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം: 50 ല്‍ ഏറെ ഖനിത്തൊഴിലാളികള്‍ മരിച്ചു

 

നയ്ഫീഡൊ: മ്യാന്മറില്‍ മണ്ണിടിച്ചിലില്‍ അന്‍പതിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഉറങ്ങിക്കിടക്കുകയായിരുന്ന ഖനിത്തൊഴിലാളികളാണ് മണ്ണിനടിയില്‍പ്പെട്ടത്.

തിങ്കളാഴ്ച്ച രാത്രിയാണ് കച്ചിന്‍ സംസ്ഥാനത്തെ ഹപാകാന്ത് മേഖലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. ഇവിടെ രത്‌ന ഖനനത്തിലേര്‍പ്പെട്ട തൊഴിലാളികളാണ് ദുരന്തത്തില്‍ മരിച്ചത്.

40 വാഹനങ്ങളും യന്ത്രങ്ങളും മണ്ണിനടിയിലായി. മൂന്ന് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. അപകടത്തില്‍ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഹപാകാന്ത് പാര്‍ലമെന്റ് അംഗം ടിന്‍ സോയ് പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.