2019 August 25 Sunday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

‘റോഹിങ്ക്യ’ എന്ന് പറയുന്നത് മ്യാന്മര്‍ നിരോധിച്ചു

മ്യാന്മര്‍: റോഹിങ്ക്യ എന്ന് പറയുന്നത് മ്യാന്മര്‍ ഔദ്യോഗികമായി നിരോധിച്ചു. മുസ്‌ലിം ന്യൂനപക്ഷമായ ഇവരെ റോഹിങ്ക്യകളെന്ന് വിളിക്കരുതെന്നും പകരം ഇസ്‌ലാം മതത്തില്‍ വിശ്വസിക്കുന്നവര്‍ എന്ന് വിളിച്ചാല്‍ മതിയെന്നുമാണ് മ്യാന്മറിലെ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് മ്യാന്മര്‍ ഇങ്ങനെ ഒരു തീരുമാനമെടുത്തത്. റോഹിങ്ക്യ എന്നോ ബെംഗാളി എന്നോ ഉപയോഗിക്കരുതെന്നാണ് മന്ത്രാലയം പത്രകുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. അടുത്തയാഴ്ച യു.എന്‍ സ്ഥാനപതി ലീ റാകൈന്‍ സംസഥാനം സന്ദര്‍ശിക്കുന്നുണ്ട്. 2012 മുതല്‍ വിഭാഗീയത പ്രവര്‍ത്തനങ്ങള്‍ മൂലം ഇവിടെ പതിനായിരക്കണക്കിന് റോഹിങ്ക്യക്കാരാണ് മരിച്ചത്. ഇതിനു ശേഷം വളരെ പരിതാപകരമാണ് ഇവരുടെ അവസ്ഥ. ഇവരുടെ കുടിയൊഴിപ്പിക്കിലിന് ശേഷം പടിഞ്ഞാറന്‍ സംസ്ഥാനത്തെ റാഖൈനിലെ അഭയാര്‍ഥി ക്യാമ്പുകളിലാണ് റോഹിങ്ക്യകള്‍ ഇപ്പോള്‍ താമസിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News