2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

അഴിമതിയ്‌ക്കെതിരായ തന്റെ പോരാട്ടങ്ങള്‍ ചിലരെ പ്രകോപിപ്പിക്കുന്നു; വിശാല സഖ്യത്തെ പരിഹസിച്ച് മോദി

അഹമ്മദാബാദ്: മോദിയ്ക്കും ബി.ജെ.പിയ്ക്കുമെതിരായ പ്രതിപക്ഷ വിശാല സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിയ്‌ക്കെതിരായ തന്റെ പോരാട്ടങ്ങള്‍ ചിലരെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് അവര്‍ക്ക് തന്നോട് ദേഷ്യമുണ്ടാകാം. അവരാണ് തനിക്കെതിരെ ഇപ്പോള്‍ സഖ്യവുമായി രംഗത്തുവന്നിരിക്കുന്നതെന്നുെ മോദി പറഞ്ഞു.

പ്രതിപക്ഷ കക്ഷികള്‍ അവരവരുടെ നിലനില്‍പ്പിനായി പരിശ്രമിക്കുമ്പോള്‍ താന്‍ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രയ്തനത്തിലാണ്. വിശാല സഖ്യം തനിക്ക് എതിരെയല്ല, രാജ്യത്തെ ജനങ്ങള്‍ക്ക് എതിരെയാണെന്നും അദ്ദേഹം പറഞ്ഞു.

ഉചിതമായ രീതിയിലല്ല ഇവര്‍ സഖ്യം രൂപീകരിച്ചത്. തെരഞ്ഞെടുപ്പിന് മുന്നെ തന്നെ അവര്‍ സീറ്റിനായി വിലപേശല്‍ തുടങ്ങിക്കഴിഞ്ഞെന്നും മോദി പരിഹസിച്ചു.

അതേസമയം, മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ രാജ്യത്തെ വിവിധ പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ പങ്കെടുക്കുന്ന റാലി കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നില്ലെങ്കിലും മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, അഭിഷേക് സിങ്‌വി എന്നിവരെ പ്രതിനിധികളായി എത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.