2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

റീപോളിങിനെതിരേ എം.വി ജയരാജന്‍.

കണ്ണൂര്‍: ഒന്നോ രണ്ടോ കള്ളവോട്ടിന്റെ പേരില്‍ റീപോളിങ് നടത്തുന്നതിനോട് യോജിക്കാനാവില്ലെന്ന്‌ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ഒന്നോ രണ്ടോ കള്ളവോട്ടിന് വോട്ടര്‍മാരെ ശിക്ഷിക്കുന്നത് ശരിയല്ലെന്നും റീപോളിങ്ങ് നടത്തുകയല്ല പകരം കള്ളേവോട്ട് ചെയ്തവരെ ശിക്ഷിക്കുകയാണ് വേണ്ടതെന്നും ജയരാജന്‍ പറഞ്ഞു.
ഒന്നോ രണ്ടോ കള്ളവോട്ടിന്റെ പേരില്‍ ഒരു ബൂത്തിലെ ആയിരക്കണക്കിന് വോട്ടര്‍മാരെ വീണ്ടും പോളിങ്ങിലേക്ക് തള്ളിവിടുന്നതിനോട് യോദിപ്പില്ല. എന്നാലും ഇന്നത്തെ റീപോളിങ്ങിനെ സ്വാഗതം ചെയ്യുന്നു. യു.ഡി.എഫ് റീപോളിങ്ങിനെ ഭയപ്പെടുന്നതായും അതുകൊണ്ടാണ് അവര്‍ റീപോളിങ് ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നതെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.

കള്ളവോട്ട് നടന്നതായി കണ്ടെത്തിയ കണ്ണൂര്‍ കാസര്‍കോട് മണ്ഡലങ്ങളിലെ ആറ് ബൂത്തുകളിലാണ് ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.