2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

ശബരിമല സന്ദര്‍ശനത്തില്‍ നിന്നും പിന്നോട്ടില്ല; മണ്ഡലകാലത്തു തന്നെ സന്ദര്‍ശിക്കും: തൃപ്തി ദേശായി

ന്യൂഡല്‍ഹി: ശബരിമലയില്‍ സന്ദര്‍ശിക്കണമെന്ന തന്റെ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് തൃപ്തി ദേശായി. മണ്ഡകാലത്ത് ആദ്യ ആഴ്ചയില്‍ തന്നെ ദര്‍ശനത്തിനായി എത്തും. ശബരിമലയിലെത്തുന്ന തിയ്യതി നാളെ പ്രഖ്യാപിക്കുമെന്ന് വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി പറഞ്ഞു.

ശബരിമലയില്‍ സ്ത്രീപ്രവേശന വിധി വന്ന ശേഷം ദര്‍ശനത്തിനെത്തുമെന്ന് തൃപ്തി ദേശായി പറഞ്ഞിരുന്നു. സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ഇവര്‍ പ്രവേശിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.