2019 November 14 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കൊല്‍ക്കത്തയില്‍ ജയ്ശ്രീറാം വിളിക്കാത്ത മദ്‌റസാ അധ്യാപകനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു

കൊല്‍ക്കത്ത: ജയ് ശ്രീ റാം വിളിക്കാത്തതിന്റെ പേരിലുള്ള അക്രമം വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ജാര്‍ഖണ്ഡില്‍ യുവാവിനെ തല്ലിക്കൊല്ലിയതിനു പിന്നാലെ, ജയ് ശ്രീ റാം വിളിക്കാത്തതിന് പശ്ചിമബംഗാളില്‍ മദ്‌റസാ അധ്യാപകനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. തന്നെ ഒരു സംഘം മര്‍ദിച്ചെന്നും ട്രെയിനില്‍ നിന്ന് തള്ളിയിട്ടെന്നും ആരോപിച്ച് കൊല്‍ക്കത്തയിലെ മദ്‌റസാ അധ്യാപകന്‍ ഹഫീസ് മുഹമ്മദ് ഷാരൂഖ് ഹല്‍ദാറാ (26) ണ് രംഗത്തെത്തിയത്.

മര്‍ദിച്ച് അവശനാക്കിയ ശേഷമാണ് ട്രെയിനില്‍ നിന്ന് തള്ളി താഴെയിട്ടതെന്നാണ് പരാതി. സാരമായ പരുക്കുകളോടെ രക്ഷപ്പെട്ട അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്ന് ഹുഗ്ലിയിലേക്ക് പോകുകയായിരുന്നു അധ്യാപകന്‍.

അക്രമികള്‍ മര്‍ദിക്കുമ്പോള്‍ യാത്രക്കാരില്‍ ആരും രക്ഷക്കായി വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി റെയില്‍വെ പൊലിസ് അറിയിച്ചു. അക്രമികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലിസും അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News